ഗാബ: ആഷസ് സീരിസിലെ ആദ്യ മത്സരത്തിനിടെ ഗ്യാലറിയിൽ പ്രണയ നിമിഷങ്ങൾ. ഗാബയിലെ ഗ്യാലറിയിലാണ് ഇംഗ്ലണ്ട് ആരാധകൻ ഓസ്ട്രേലിയൻ ആരാധികയോട് വിവാഹാഭ്യർഥന നടത്തിയത്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞതോടെ ഗ്യാലറി ഇളകി മറിഞ്ഞു. മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബദ്ധ വൈരികളാണെങ്കിലും ആരാധകരുടെ പ്രണയത്തിന്‍റെ കാര്യത്തിൽ ഗ്യാലറി ഒറ്റക്കെട്ടായി.
ഗാബ ടെസ്റ്റിന്‍റെ മൂന്നാം ദിവസമാണ് ഗ്യാലറി ഇളക്കിമറിച്ച പ്രണയാഭ്യർഥന നടന്നത്. റോബ് എന്ന് പേരുള്ള ഇംഗ്ലീഷ് ആരാധകനാണ് ഓസ്ട്രേലിയന്‍ ആരാധിക നെറ്റിനോട് വിവാഹഭ്യർഥന നടത്തിയത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനിലായിരുന്നു ഇത്. ഒരു ആഷസിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതും പ്രണയത്തിലായതും.
ഓസ്ട്രേലിയയില്‍ 2017-18 ആഷസിനിടെ മെല്‍ബണിലായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. നാല് വര്‍ഷമായി, നീ എന്നെ വിവാഹം കഴിക്കുമോ? നെറ്റിനെ എടുത്തുയര്‍ത്തി റോബ് ഗാബയില്‍ വച്ച് ചോദിച്ചു. സംഭവം കണ്ട ക്യാമറ മാൻ ഇരുവരുടെയും പ്രപോസൽ ബിഗ് സ്ക്രീനിലേക്ക് വിട്ടു. ഇതോടെ ഇരുവരുടെയും പ്രണയം ലോകം മുഴുവൻ കണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനിടെ ഗാബ ക്രിക്കറ്റ് ടെസ്റ്റിൽ 425 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി.
YES 🙌
Massive shoutout to Rob Hale, he met Natalie back in 2017 during the last #Ashes with the Barmy Army!
Congrats guys 🇦🇺🏴
pic.twitter.com/iZsLTxSGAi
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മരണം; അമ്മ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ അറസ്റ്റിൽ. വളർത്താൻ കഴിയാത്തതുകൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായ അമ്മ നിഷ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. വീട്ടിൽ നിന്നും അസാധാരണമായ ശബ്‌ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ മടക്കി അയച്ചു. സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ ശുചിമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിഷ ഗർഭിണിയാണെന്ന വിവരവും അയൽവാസികളിൽ നിന്നും മറച്ചു വച്ചിരുന്നു.
ഞായറാഴ്ച്ച സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിങ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു.
അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് കുട്ടികൾ ഉണ്ടായതിന് നാട്ടുകാർ പരിസഹിക്കാറുണ്ടായിരുന്നെന്നും അതിനാലാണ് അറാമത് ഗർഭിണിയായ വിവരം ആരെയും അറിയിക്കാതിരുന്നതെന്നും നിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീടിനുള്ളിൽ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Post A Comment: