www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് വയസുള്ള മകനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം യുവതി ജീവനൊടുക്കി

Share it:



പെരുന്തൽമണ്ണ: രണ്ട് വയസുള്ള കുട്ടിയെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം വീട്ടമ്മ ജീവനൊടുക്കി. പൊലീസ് ഉദ്യോഗസ്ഥന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന് കുട്ടിയെ രക്ഷപെടുത്തി. ചെർപ്പളശേരി വെള്ളിനേഴി കുറ്റാനശേരി കാരയില്‍ ജ്യോതിഷ്‌കുമാറിന്‍റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്‌തിട്ടുണ്ട്.  

തിങ്കളാഴ്‌ച്ച വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. വീടിന്‍റെ വാതിലുകളും ജനലുകളുമെല്ലാം അടച്ച ശേഷമായിരുന്നു യുവതി മകനെ സ്വന്തം സാരിയില്‍ കെട്ടില്‍തൂക്കിയത്. ശേഷം യുവതിയും ആത്മഹത്യക്ക് ശ്രമിച്ചു. കുറ്റാനശേരിയിലെ ഭാര്യവീട്ടില്‍ ഇളയകുട്ടിയുടെ പിറന്നാളില്‍ പങ്കെടുക്കാനെത്തിയ പാലോട് സ്വദേശിയും പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാംപിലെ പൊലീസുദ്യോഗസ്ഥനായ സി. പ്രജോഷ് ജയന്തിയുടെ വീട്ടിലെ ബഹളംകേട്ട് ഓടിയെത്തി മകനെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രജോഷും പിന്നാലെ സമീപവാസികളും ഓടിയെത്തി വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോശ്വാസം നല്‍കി. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്തിയെ രക്ഷിക്കാനായില്ല.

ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്‌കുമാര്‍ കൂലിപ്പണിക്കാരനാണ്. ഭര്‍തൃവീട്ടിലാണ് ജയന്തിയും മകനും കഴിഞ്ഞിരുന്നത്. പ്രത്യക്ഷത്തില്‍ ജയന്തിക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ അന്വേഷണം ആവശ്യപ്പെട്ട് ജയന്തിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

സെന്‍റ് ജോർജ് സ്‌കൂളിലെ മോഷണം; പ്രതി പിടിയിൽ

ഇടുക്കി: കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ നിന്നടക്കം മോഷണം നടത്തി മുങ്ങിയ കുപ്രസിദ്ധ കള്ളനെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടികൂടി. ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷാണ് (41) അറസ്റ്റിലായത്. കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86,000 രൂപ മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. 

തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രിയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. പതിവായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ കേസിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആൾ തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ്  തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്. 

ഈ മാസം രണ്ടിനാണ് സമാനമായ ഒരു കേസിൽ ജയിലിൽ നിന്നും ഇറങ്ങിയത്. ജയിൽ മോചിതനായതിനു പിന്നാലെ ആലത്തൂരിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനു പിന്നാലെയായിരുന്നു കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിലും മോഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, കട്ടപ്പന ഐ.പി. വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 


Share it:

Kerala

Post A Comment: