ന്യൂഡൽഹി: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 101 രൂപയാണ് കൂടിയത്.
ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വില 266 രൂപ കൂട്ടിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഫാ. റോബിൻ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു
കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷം തടവ് എന്നത് 10 വർഷമാക്കിയാണ് ഹൈക്കോടതി കുറച്ചത്. റോബിൻ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷയിൽ ഇളവ് തേടി ഫാ. റോബിൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. അതേസമയം പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
കേസില്‍ 2019 ല്‍ തലശേരി പോക്‌സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലായാണ് 20 വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്‍റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്.
എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്‍റെ പേര് പെണ്‍കുട്ടി പറഞ്ഞത്. ഇതിനിടെ കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.
സ്വന്തം താൽപര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താൽപര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
Post A Comment: