സോഷ്യൽ മീഡിയയിൽ ഇമോജികൾ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. മറുപടികൾ ടൈപ്പ് ചെയ്യുന്നതിനു പകരമായും ചില വികാരങ്ങളെ സൂചിപ്പിക്കാനും ഇമോജിയാണ് ഫലപ്രദം.
അതേസമയം 2021 വർഷത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജിയുടെ കണക്ക് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. റിപ്പോർട്ട് അനുസരിച്ച് ഇതിൽ സന്തോഷത്തിന്‍റെ കണ്ണുനീർ നിറഞ്ഞ മുഖമുള്ള ഇമോജിയാണ് ഒന്നാം സ്ഥാനത്ത്.
ഹൃദയങ്ങളുടെ ഇമോജിയാണ് രണ്ടാമത്. ചിരിക്കുന്ന ഇമോജിയാണ് മൂന്നാമത്. തള്ളവിരലുകൾ നാലും ഉച്ചത്തിൽ കരയുന്ന മുഖം അഞ്ചും സ്ഥാനം സ്വന്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: