www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1822) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (832) world (429) Viral (423) Video (352) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുഎഇയിൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിൽ

Share it:



അബുദാബി: യുഎഇയിൽ സർക്കാർ മേഖലയിൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. ഇതോടെ തിങ്കൽ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെയും വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. 

വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്‌ച്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് പ്രാബല്യത്തിലാകുമെന്നാണ് അറിയിപ്പ്. പ്രവൃത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറയും.  

നിലവിൽ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് യുഎഇയിലെ വാരാന്ത്യ അവധി. വിദേശ നിക്ഷേപകർക്ക് രാജ്യം കൂടുതൽ ആകർഷകമാക്കുന്നതിനുള്ള നടപടികൾക്കു വേഗം കൂട്ടുന്നതിന്‍റെ ഭാഗമാണിത്.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഭാര്യയെയും മകളെയും ഗൃഹനാഥൻ വെട്ടി പരുക്കേൽപ്പിച്ചു 

കണ്ണൂർ: കുടുംബ വഴക്കിനിടെ ഭാര്യയെയും മകളെയും വെട്ടി പരുക്കേൽപ്പിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കക്കാട്ട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയെയും മകൾ റനിതയെയും വെട്ടിയത്. തലക്ക് പരുക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. 

അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരുക്കേറ്റെന്നാണ് വിവരം. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് രാവിലെ ഏഴോടെയാണ് രവീന്ദ്രൻ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ​ഗാ‍ർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തിൽ പ്രവിദയ്ക്ക് പ്രൊട്ടക്ഷൻ ഓർഡർ കിട്ടിയിരുന്നു. 

ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓർഡർ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓർഡർ കിട്ടിയ ശേഷം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാൾ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു. 

നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009-ലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ സംശയരോഗത്തിന്‍റെ പേരിൽ തുടർച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനിൽ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികൾ ലഭിച്ചപ്പോൾ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാൽ കേസെടുക്കേണ്ടെന്നും താക്കീത് നൽകി വിട്ടയച്ചാൽ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും കണ്ണൂർ ടൗൺ പൊലീസ് വ്യക്തമാക്കി. 

Share it:

Gulf

Post A Comment: