www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1451) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ട്രോളർമാർക്ക് കിടിലൻ മറുപടിയുമായി ഉർഫി

Share it:



മുംബൈ: വസ്ത്രധാരണത്തിന്‍റെ പേരിൽ ഒട്ടേറെ വിമർശനം നേരിട്ട താരമാണ് ഉർഫി ജാവേദ്. സോഷ്യൽ മീഡിയിയൽ സജീവമായ താരം തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളാണ് പലപ്പോഴും വിമർശനത്തിനു കാരണമാകുന്നത്. ടെലിവിഷൻ താരമായിരുന്ന ഉർഫി ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെയാണ് ആരാധകരുടെ മനസിൽ ഇടം നേടിയത്.  

താരത്തിന്‍റെ ഗ്ലാമർ വേഷങ്ങൾ കോപ്പിയടിയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. റിപ്‌ഡ് ഡെനീം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയപ്പോൾ കീറിയ ജാക്കറ്റ് ധരിച്ചെത്തിയെന്നായിരുന്നു കമന്‍റുകൾ. അമേരിക്കൻ മോഡൽ കെൻഡൽ ഡെന്നറിന്‍റേതിനു സമാനമായ ഗ്ലാമർ വേഷം ധരിച്ചതും വിവാദമായി. 

തന്നെ വിമർശിക്കുന്നവർക്കുള്ള കിടിലൻ മറുപടിയുമായിട്ടാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയിലൂടെയാണ് താരത്തിന്‍റെ മറുപടി. ചുവപ്പ് നിറത്തിലുള്ള ക്രോപ്പും ജീൻസുമാണ് താരത്തിന്‍റെ വേഷം. തനിക്ക് പറയാനുള്ള കാര്യങ്ങൾ ജാക്കറ്റിൽ തുന്നി ചേർത്തിട്ടുണ്ട്. 

മൈൻഡ് യുവർ ഓൺ ബിസിനസ് എന്നാണ് ജാക്കറ്റിനു പിന്നിൽ കാണുന്നത്. താൻ എപ്രകാരം വസ്ത്രം ധരിക്കണമെനന് പറയാൻ വരുന്നവർക്കും തന്നെ ട്രോളുന്നവർക്കുമുള്ള മറുപടി ഇതാണ് എന്നും ഉർഫി പറയുന്നു. വസ്ത്രധാരണത്തെ കുറിച്ച് പറയാതെ സ്വന്തം കാര്യം നോക്കു എന്നാണ് ഇത്തരക്കാരോട് താരത്തിനു പറയാനുള്ളത്.

 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഭാര്യയെയും മകളെയും ഗൃഹനാഥൻ വെട്ടി പരുക്കേൽപ്പിച്ചു 

കണ്ണൂർ: കുടുംബ വഴക്കിനിടെ ഭാര്യയെയും മകളെയും വെട്ടി പരുക്കേൽപ്പിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കക്കാട്ട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയെയും മകൾ റനിതയെയും വെട്ടിയത്. തലക്ക് പരുക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. 

അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരുക്കേറ്റെന്നാണ് വിവരം. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് രാവിലെ ഏഴോടെയാണ് രവീന്ദ്രൻ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ​ഗാ‍ർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തിൽ പ്രവിദയ്ക്ക് പ്രൊട്ടക്ഷൻ ഓർഡർ കിട്ടിയിരുന്നു. 

ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓർഡർ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓർഡർ കിട്ടിയ ശേഷം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാൾ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു. 

നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009-ലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ സംശയരോഗത്തിന്‍റെ പേരിൽ തുടർച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനിൽ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികൾ ലഭിച്ചപ്പോൾ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാൽ കേസെടുക്കേണ്ടെന്നും താക്കീത് നൽകി വിട്ടയച്ചാൽ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും കണ്ണൂർ ടൗൺ പൊലീസ് വ്യക്തമാക്കി. 


Share it:

Entertainment

Post A Comment: