കൊച്ചി: ഒമിക്രോൺ നിരീക്ഷണത്തിൽ കേരളത്തിൽ വൻ പാളിച്ച. രോഗം സ്ഥിരീകരിച്ച കൊച്ചിയിലെ രോഗി നിയന്ത്രണം ലംഘിച്ചു കറങ്ങി നടന്നു. ഷോപ്പിങ് മാളുകളിൽ അടക്കം ഇയാൾ പോയതായും കണ്ടെത്തി. കോംഗോയിൽ നിന്നും മടങ്ങിയെത്തി ഒമിക്രോൺ സ്ഥിരീകരിച്ചയാളാണ് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്നതെന്നാണ് വിവരം. ഷോപ്പിങ് മാളിനു പുറമേ, ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇയാൾ പോയിട്ടുണ്ട്. രോഗിക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നും സമ്പര്‍ക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോംഗോ ഹൈറിസ്‌ക് രാജ്യമല്ലാത്തതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
മ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം
കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം.
ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.
Post A Comment: