കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്‌ത കോളെജ് വിദ്യാർഥിയെ അപമാനിക്കാൻ ശ്രമിക്കുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്‌തയാൾ പിടിയിൽ. തമിഴ്‌നാട് കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിൻകാല ജസ്റ്റിൻ ആൽവി (43) നെയാണ് വിദ്യാർഥിനിയും ബസിലെ യാത്രക്കാരും ചേർന്ന് പൊലീസിൽ ഏൽപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ ചെങ്ങന്നൂരിലേക്ക് പോയ വേണാട് ബസിലാണ് സംഭവം നടന്നത്.
വിദ്യാർഥിനിക്കൊപ്പം സീറ്റിലിരുന്നാണ് ഇയാൾ യാത്ര ചെയ്‌തിരുന്നത്. ബസിൽ സാമാന്യം തിരക്കുണ്ടായിരുന്നു. ഇത് മറയാക്കി ഇയാൾ വിദ്യാർഥിനിയുടെ ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി എതിർത്തതോടെ ഇയാൾ പെൺകുട്ടിയെ വസ്ത്രം മാറ്റി സ്വകാര്യ ഭാഗം കാണിക്കുകയും ചെയ്‌തു.
ഇതോടെ വിദ്യാർഥിനി ഒച്ചവക്കുകയായിരുന്നു. ഉടൻ തന്നെ ബസിലുള്ള യാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം
കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം.
ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.
Post A Comment: