മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ കാര്യമല്ല. എന്നാൽ തൊട്ടാൽ ഉടൻ മരണം അഭിനയിക്കുന്ന പാമ്പിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ. ഇത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വൈറൽഹോഗ് എന്ന പേരിട്ടിരിക്കുന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വിചിത്രമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കറുത്ത പാമ്പ് തറയിൽ കിടക്കുന്നതും ഒരു വിരൽ കൊണ്ട് അതിനെ സൗമ്യമായി തൊടുന്നതും വിഡിയോയിൽ കാണാം.
സ്‌പർശിക്കുമ്പോൾ പാമ്പ് മരിക്കുന്നതു പോലെ അഭിനയിക്കാൻ തുടങ്ങുന്നു. പാമ്പിന്‍റെ അഭിനയം കണ്ട് ആ വ്യക്തി ചിരിക്കുന്നതും കേൾക്കാം. 90,000 പേരാണ് ഈ വീഡിയോ ഇത് വരെ കണ്ടത്. THE DRAMA എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: