ഇടുക്കി: 11 ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്‍റെ ജഡം തോടിനു സമീപം കണ്ടെത്തി. ഏലപ്പാറ കൈതപ്പതാൽ ഇരട്ടമുണ്ടയിൽ റെജി ജോസഫാണ് (48) മരിച്ചത്. കൈതപ്പതാൽ ബോർഡ് ഭാഗത്ത് ചിന്നാർ തോടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു. അബദ്ധത്തിൽ തോട്ടിൽ വീണതാണോ, ആത്മഹത്യ ചെയ്‌തതാണോയെന്ന് കണ്ടെത്താൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു.
11 ദിവസം മുമ്പാണ് റെജിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഇടക്ക് വീട് വിട്ടു നിക്കുന്നതും രണ്ടോ, മൂന്നോ ദിവസം കഴിഞ്ഞ് മടങ്ങിയെത്തുന്നതും പതിവായിരുന്നു. എന്നാൽ ഇത്തവണ റെജിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പ്രദേശങ്ങളിൽ തിരച്ചിലും നടത്തി വരികയായിരുന്നു.
റെജിയെ കാണാതായ അന്ന് തന്നെ ഇപ്പോൾ മൃതദേഹം കണ്ടതിനു സമീപത്ത് ഇയാളുടെ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പലവട്ടം തിരച്ചിലും നടത്തിയിരുന്നു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടപടികൾക്ക് ശേഷം നാലാം മൈൽ പള്ളിയിൽ സംസ്‌കാരം നടത്തി. ചീന്തലാർ എൽ.പി. സ്‌കൂളിലെ അധ്യാപികയായ ലെനിയാണ് ഭാര്യ. വിദ്യാർഥിനികളായ മെറീന, ക്രിസ്റ്റീന, ആദ്രിയ എന്നിവർ മക്കളാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം
കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം.
ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.
Post A Comment: