www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1824) Idukki (1773) Mostreaded (1616) Crime (1388) National (1202) Entertainment (833) world (430) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനികൾക്ക് പീഡനം; പ്രിൻസിപ്പൽ അടക്കം ഒൻപത് അധ്യാപകർക്കെതിരെ കേസ്

Share it:



അൽവാർ: വിദ്യാർഥിനികളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്‌തു വന്ന അധ്യാപകർക്കെതിരെ കേസ്. സ്‌കൂൾ പ്രിൻസിപ്പൽ അടക്കം ഒൻപത് അധ്യാപകരാണ് ക്രൂരമായ പീഡനം നടത്തിയത്. വിദ്യാർഥിനികളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഇവർ പഠിപ്പിക്കുന്ന സ്‌കൂളിലെ നാല് വിദ്യാർഥിനികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്കൂളിൽ പോകാൻ വിസമ്മതിച്ച പത്താം ക്ലാസ് വിദ്യാർഥിനിയാണ് അധ്യാപകരുടെ പീഡനത്തെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്.  

പ്രധാനാധ്യാപകനും മൂന്നോളം അധ്യാപകരും ചേർന്ന് ഒരു വർഷത്തോളം തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനരംഗങ്ങളുടെ ദൃശ്യങ്ങൾ രണ്ട് അധ്യാപികമാർ ചേർന്ന് പകർത്തിയതായും കുട്ടി വെളിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

സ്കൂളിൽ നിന്നും സമാന രീതിയിലുള്ള മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി മന്ദാന പൊലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറയുന്നു.പത്താം ക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് മറ്റ് സംഭവങ്ങൾ കൂടി പുറത്തു വന്നത്. ആറ്, നാല്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് അധ്യാപകർക്കെതിരെ മൊഴി നൽകിയത്.

സ്കൂളിലെ പ്രധാനാധ്യാപകനും അധ്യാപകരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനികളുടെ മൊഴി. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകർ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

അധ്യാപകരുടെ പീഡനത്തെ കുറിച്ച് സ്കൂളിലെ അധ്യാപികമാരോട് പറഞ്ഞെങ്കിലും സ്കൂൾ ഫീസ് അടക്കാമെന്നും പുസ്തകം വാങ്ങിത്തരാമെന്നും പറഞ്ഞ് അധ്യാപികമാർ പ്രലോഭിപ്പിക്കാൻ ശ്രമിച്ചതായും ഒരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നുണ്ട്. 

പ്രധാനാധ്യാപകരും മൂന്ന് അധ്യാപകരും ഉള്ള വീട്ടിലേക്ക് പലപ്പോഴായി കൊണ്ടുപോയത് അധ്യാപികയാണെന്നും ഇവരെല്ലാം മദ്യപിച്ചിരുന്നതായും ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്നും ഒരു വിദ്യാർഥിനി പൊലീസിന് മൊഴി നൽകി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

മുല്ലപ്പെരിയാറിൽ ഒൻപത് ഷട്ടർ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാവിലെ 7141.59 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു. രാവിലെ ഏഴോടെയാണ് ഒൻപത് ഷട്ടറുകൾ 60 സെ.മീ ഉയർത്തിയത്. ബുധനാഴ്ച്ച പുലർച്ചെ അഞ്ച് വരെ ഒരു ഷട്ടർ 30 സെ.മീ ആയിരുന്നു ഉയർത്തിയിരുന്നത്. 

ഈ സമയത്ത് 141.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇതിനു പിന്നാലെ 5.15ന് തുറന്നിരിക്കുന്ന ഒരു ഷട്ടർ കൂടാതെ നാല് ഷട്ടറുകൾ കൂടി 30 സെ.മീ ഉയർത്തി 2074.00 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനു പിന്നാലെ ആറിന് അഞ്ച് ഷട്ടർ 60 സെമീ ഉയർത്തി. ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 3947.55 അടിയായി ഉയർന്നു. 6.45 ഓടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. 

ഇതിനു പിന്നാലെ ഏഴിന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ഒൻപതായി. ആറിനു പുറത്തു വന്ന കണക്കു പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം തുറന്നു വിട്ട നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. 

Share it:

National

Post A Comment: