തൃശൂർ: പരീക്ഷാ സമയത്ത് ഓർമശക്തി വർധിക്കുമെന്ന് പറഞ്ഞ് മയക്കുമരുന്നു വിൽപന നടത്തിയ രണ്ട് പേർ പിടിയിലായി. നെടുമ്പാശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൺ (26), കന്നപ്പിള്ളി റോമി (19) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 2.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ബൈക്കിലെത്തിയ ഇരുവരെയും വെള്ളാങ്കല്ലൂരിൽ വച്ച് പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യയുടെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസിന്‍റെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്.
എറണാകുളം, തൃശൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാം, വാട്‌സാപ്, ഡാർക്ക്‌വെബ് എന്നിവ മുഖേനയാണ് സംഘം ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: