www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1822) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (832) world (429) Viral (423) Video (352) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് മൂന്നാം തവണയും അറസ്റ്റിൽ

Share it:



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് മൂന്നാം തവണയും അറസ്റ്റിൽ. വണ്ടിപ്പെരിയാർ മഞ്ചുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിഘ്നേശാണ് (22) പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും പീഡനക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.  

ഇത് മൂന്നാം തവണയാണ് ഇയാൾ ഒരേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലാകുന്നത്. മൂന്ന് തവണയും ഒരേ പെണ്‍കുട്ടിയെ തന്നെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. 2020ലാണ് 15 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലാകുന്നത്. 

തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്റ്റിലായി. രണ്ടു തവണകളിലായി 90 ദിവസത്തോളം ഇയാൾ റിമാൻഡിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീണ്ടും ജാമ്യത്തിലിറങ്ങിയത്. പുറത്തിറങ്ങിയതിനു പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയെ താക്കീത് നൽകി വിട്ടയച്ചു. വണ്ടിപ്പെരിയാര്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ഡി. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

സ്വകാര്യ ഭാഗത്തെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധന 

മുംബൈ: കോവിഡ് പരിശോധനയുടെ പേരിൽ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ച ലാബ് ടെക്‌നീഷനു 10 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. കോവിഡ് ആദ്യ ഘട്ട വ്യാപനത്തിനിടെയാണ് ലാബ് ടെക്‌നീഷൻ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ചത്. സംഭവം നടന്ന് 17 മാസത്തിനു ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. 

അമരാവതിയിലെ ഒരു മാളിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരന് കോവിഡ് കണ്ടെത്തിയതോടെ മാളിലെ എല്ലാ ജീവനക്കാരോടും വഡ്നേരയിലെ ട്രോമ കെയർ സെന്‍ററിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ നിർദേശിച്ചു. എല്ലാ ജീവനക്കാരെയും പരിശോധിച്ച ശേഷം കൂട്ടത്തിൽ ഒരു ജീവനക്കാരിയോട് റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനക്കായി എത്തണമെന്നും നിർദേശിക്കുകയായിരുന്നു. ഈ പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു.

സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരൻ ഒരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു, കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങൾക്കൊപ്പം വഡ്‌നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്‌നീഷ്യൻ അൽകേഷ് ദേശ്മുഖിനെതിരെ പരാതി നൽകി. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പൊലീസ് പ്രതിയെ ഉടൻ പിടികൂടി.

അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. 17 മാസത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സർക്കാർ അഭിഭാഷകനായ സുനിൽ ദേശ്മുഖ് ആണ് യുവതിക്ക് വേണ്ടി ഹാജരായത്. കേസിൽ ആകെ 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. 

ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, സെക്ഷൻ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വർഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷൻ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വർഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.


Share it:

Crime

Idukki

Mostreaded

Post A Comment: