ന്യൂഡെൽഹി: എച്ച്.ഐ.വി പോസിറ്റീവായ സ്ത്രീയുടെ വയറ്റിൽ കണ്ടെത്തിയത് 10 കിലോ തൂക്കമുള്ള ട്യൂമർ. ഡെൽഹിയിൽ താമസിക്കുന്ന കെനിയൻ സ്വദേശിനിയായ 51 കാരിയുടെ വയറ്റിലാണ് വലിയ ട്യൂമർ കണ്ടെത്തിയത്. മാസങ്ങള്‍ക്കു മുമ്പാണ് ഡെൽഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇവർ ചികിത്സ തേടിയെത്തിയത്.
വിശപ്പില്ല, ആകെ അസ്വസ്ഥത, ശ്വാസതടസം, വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നു തുടങ്ങിയവയ്ക്കാണ് ചികിത്സ തേടിയത്. തുടർന്ന് ഡോക്‌ടർമാർ നടത്തിയ പരിശോധനയിലാണ് വൃക്കയിലുണ്ടായ ഒരു ട്യൂമര്‍ വയറാകെ പടരും വിധം ഭീമാകരമായി വളര്‍ന്നിരിക്കുന്നതായി കണ്ടെത്തിയത്.
ട്യൂമർ വയറിൽ മുഴുവൻ പടർന്നതിനാൽ തന്നെ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചു. ഡിസംബറിൽ നടന്ന ശസ്ത്രക്രിയയിലാണ് 10 കിലോയോളം തൂക്കമുള്ള മുഴ നീക്കം ചെയ്‌തത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്രയും വലിപ്പവും ഭാരവുമുള്ള ട്യൂമര്‍ വൃക്കയില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇതിന് മുമ്പ് ദില്ലിയിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഏഴ് കിലോയിലധികം ഭാരമുള്ള ട്യൂമര്‍ ഒരു രോഗിയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
ഇതിലും വലിയ ട്യൂമറായിരുന്നു ഈ സ്ത്രീക്ക്. എട്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ട്യൂമര്‍ പുറത്തെടുത്തത്. ഒരു സാധാരണ ലാപ്‌ടോപിന്‍റെ വലിപ്പം വരും ട്യൂമറെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കുടലടക്കം ദഹനവ്യവസ്ഥയിലെ അവയവങ്ങളെല്ലാം തന്നെ ഞെരുങ്ങിയിരിക്കുന്ന അവസ്ഥ. എന്തായാലും ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരികയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഡോ. അര്‍ചിത് പണ്ഡിറ്റ്, ഡോ. വിനീത് ഗോയല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ഇടുക്കിയിൽ സ്ത്രീയടക്കം മൂന്ന് പേർ മരിച്ച നിലയിൽ
ഇടുക്കി: ഉടുമ്പൻചോല കുത്തുങ്കലിലെ ഡാമിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരു സ്ത്രീയുടെയും രണ്ട് പുരുഷൻമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച്ച കാണാതായ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാധമിക വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കവെ മറ്റുള്ളവരും വെള്ളത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്നാണ് പൊലീസ് നൽകുന്ന വിവരം.
Post A Comment: