www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തി; വ്യവസായി അറസ്റ്റിൽ

Share it:



ന്യൂഡെൽഹി: സ്വവർഗ ലൈംഗിക ബന്ധത്തിലേർപ്പെട്ട ബോസിനെ ഒളിക്യാമറ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ ബോസ് കൊലപ്പെടുത്തി. സംഭവത്തിൽ കൊല്ലപ്പെട്ട ജീവനക്കാരന്‍റെ ബോസായ വ്യവസായിയും ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. സരോജിനി നഗർ മെട്രൊ സ്റ്റേഷനു സമീപത്തായിരുന്നു കൊലപാതകം നടന്നത്.  

22കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി സരോജിനി നഗറിന് അടുത്തുള്ള മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. മധ്യവയസ്ക്കനായ ആൾ നടത്തുന്ന വ്യവസായശാലയിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട 22കാരൻ. ഉടമയായ ബോസ് ഇയാളെ ഇടക്കിടെ ലൈംഗികമായി ഉപയോഗിക്കാറുണ്ടായിരുന്നു. 

ബോസ് അറിയാതെ ഇരുവരുടെയും സ്വകാര്യ ദൃശ്യം ഒളിക്യാമറയിൽ പകർത്തിയ 22 കാരൻ ഇത് ബോസിന്‍റെ മക്കളെ കാണിച്ച് ബിസിനസിന്‍റെ ഷെയർ ആവശ്യപ്പെട്ടു. ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി നൽകണമെന്നതായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

ഇതോടെയാണ് കാമുകനെ കൊലപ്പെടുത്താൻ വ്യവസായി പദ്ധതിയിട്ടത്. ഇതിനായി ഒരു ബന്ധുവിന്‍റെ സഹായവും ഇവർ തേടി. സരോജിനി നഗർ മെട്രോ സ്റ്റേഷന് അടുത്തുള്ള ഒരു ഗസ്റ്റ് ഹൗസിൽ രണ്ട് മുറി ബുക്ക് ചെയ്‌ത ശേഷം ജീവനക്കാരനെ, വ്യവസായി അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് വിളിച്ചുവരുത്തിയത്. 

എന്നാൽ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ബന്ധുവിന്‍റെ സഹായത്തോടെ ജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഒരു കാറിൽ മെട്രോ സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ട്രോളി ബാഗുമായി വ്യവസായിയും ബന്ധുവും ഗസ്റ്റ് ഹൗസിലേക്ക് കയറുന്ന സിസി ടിവി ദൃശ്യമാണ് കേസ് തെളിയിക്കാൻ സഹായകരമായത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

Crime

Post A Comment: