ഇടുക്കി: ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിന്‍റെ വൈരാഗ്യം തീർക്കാൻ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാക്കളെ കാറിടിച്ചു വീഴ്‌ത്തി നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമം. കരുണാപുരം പഞ്ചായത്ത് ഓഫീസിനു സമീപം തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
കൂട്ടാർ ചമ്പക്കാട്ട് അഖിലിനാണ് (22) കുത്തേറ്റത്. ഇയാളുടെ സുഹൃത്ത് അരുൺ പരുക്കുകളോടെ രക്ഷപെട്ടു. സംഭവത്തിൽ വൈശ്യംപറമ്പിൽ സജുവിനെ കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേലമൂട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് പ്രതിയും യുവാക്കളും തമ്മിൽ വാക്കു തർക്കമുണ്ടായത്. അഖിലും സുഹൃത്തുക്കളായ അരുൺ, അരവിന്ദ്, വിഷ്ണു എന്നിവർ
ഉത്സവ ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഇവിടെ വച്ച് സജുവുമായി വാക്കു തർക്കം ഉണ്ടാകുകയും യുവാക്കൾ സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തിരുന്നു. പൊലീസ് എത്തിയതോടെ സജു സ്ഥലം വിട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് യുവാക്കളോട് പൊലീസ് വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. തുടർന്ന് ഒരു ബൈക്കിലും സ്‌കൂട്ടറിലുമായി യുവാക്കൾ മടങ്ങി. ഇതിനിടെ
പിന്നാലെ കാറിലെത്തിയ സജു കൂട്ടാറിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഖിലിനെയും അരുണിനെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനത്തിന് പുറത്തിറങ്ങിയ സജു നിലത്തുവീണ യുവാക്കളെ മർദിക്കുകയും അഖിലിന്‍റെ ഇടത് നെഞ്ചിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്‌തു.
സംഭവശേഷം സജു കത്തിയുമായി കാറിൽ കയറി രക്ഷടുകയായിരുന്നു. അഖിലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വർഷം മുമ്പ് കൂട്ടാർ എസ്.എൻ.ഡി.പി.ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളക്കിടയിലും യുവാക്കളും സജുവുമായി തർക്കമുണ്ടായിരുന്നതായും, സജുവിന് മർദനമേറ്റിരുന്നതായും പൊലീസ് പറഞ്ഞു.
ഈ വൈര്യാഗ്യത്തിന്റെ പേരിലാണ് പ്രതി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. അഖിലിന്‍റെ നെഞ്ചിലേറ്റത് ആഴത്തിലുള്ള മുറിവായിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാഞ്ഞതിനാൽ നില ഗുരുതമായില്ല. നെഞ്ചിൽ നാല് തുന്നലുകളുണ്ട്. പ്രതിക്കെതിരെ വധ ശ്രമത്തിനു കേസെടുത്തു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലായി ചക്രവാത ചുഴി രൂപപ്പെടും. ബുധനാഴ്ച്ചയോടെ രൂപപ്പെടുന്ന ചക്രവാത ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരളത്തിൽ മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ജാഗ്രത വേണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്.
Post A Comment: