തൊടുപുഴ: റംബൂട്ടാൻ പഴത്തിനു കല്ലെറിയുന്നതിനിടെ അയൽവാസിയുടെ കണ്ണിൽപെട്ട ശേഷം കാണാതായ കുട്ടികൾ വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. വണ്ണപ്പുറം ടൗണിനു സമീപത്തു നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് ആൺകുട്ടികളെ കാണാതായത്. തിങ്കളാഴ്ച രാത്രി കാണാതായ കുട്ടികള്‍ക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ ഇവരെ കണ്ടെത്തി.
വണ്ണപ്പുറം ടൗണിനു സമീപത്തുള്ള വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതാകുകയായിരുന്നു. വൈകിട്ട് അയല്‍വാസിയുടെ പുരയിടത്തിലെ റംബുട്ടാന്‍ മരത്തില്‍നിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങുന്നതുകണ്ട് ഇവര്‍ തൊട്ടടുത്തുള്ള ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു.
കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസിനെ കണ്ടു ഭയന്ന ഇവര്‍ തൊട്ടടുത്തുള്ള വീടിന്‍റെ ടെറസില്‍ കയറുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു.
കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാളിയാര്‍ എച്ച്എസ്ഒ എച്ച്.എല്‍. ഹണി, എസ്‌ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും അന്വേഷണത്തിന് നേതൃത്വം നല്‍കി. ഇന്നലെ രാവിലെ ഉറക്കമുണര്‍ന്ന കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ ഒരു രാത്രി നീണ്ടുനിന്ന പരിഭ്രാന്തിക്ക് പരിസമാപ്തിയായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കട്ടപ്പന പീഡനം; യുവതിയെ വിളിച്ചുകൊണ്ട് പോയത് കട്ടപ്പന ടൗണിൽ നിന്നും
ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയെ പീഡിപ്പിക്കാനായി പ്രതികളിൽ ഒരാൾ വിളിച്ചുകൊണ്ടുപോയത് കട്ടപ്പന ടൗണിൽ നിന്നും. കട്ടപ്പന സ്വദേശിനിയായ 30കാരിയാണ് നിരവധി പേരുടെ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21). മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
30 വയസുള്ള യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസിലാക്കിയ യുവാക്കൾ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടുകയത്.
കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത ശേഷം സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പന ടൗണിൽ നിന്നാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്.
ജോലി ചെയ്‌തിരുന്നത് നെടുങ്കണ്ടത്തായതിനാൽ ഇയാൾക്ക് ഇവിടെ റൂം ഉണ്ടായിരുന്നു. ഫോണിലൂടെ സംസാരിച്ച് യുവതിയെ കട്ടപ്പന ടൗണിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടൗണിൽ നിന്നും യുവതിയെ വാഹനത്തിൽ കയറ്റി റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
Post A Comment: