കൊച്ചി: പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്ന് വിജയ് ബാബു. കൊച്ചിയിൽ പൊലീസ് ചോദ്യം ചെയ്യലിലാണ് വിജയ് ബാബു ഇക്കാര്യം പറഞ്ഞത്. നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്.
പരാതിക്കാരിയെ നിർബന്ധപൂർവം താൻ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചിട്ടില്ല. സിനിമയിൽ അവസരം നൽകാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കേസിനു കാരണമായത്. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പറഞ്ഞു. ഇന്നു രാവിലെ 11നു തുടങ്ങിയ ചോദ്യം ചെയ്യൽ തുടരുകയാണ്.
സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് കൊച്ചി പൊലീസ് കമ്മിഷ്‌ണർ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്‍റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.
അവിടെ നിന്ന് ജോർജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തുകയുമായിരുന്നു. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കട്ടപ്പന പീഡനം; യുവതിയെ വിളിച്ചുകൊണ്ട് പോയത് കട്ടപ്പന ടൗണിൽ നിന്നും
ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയെ പീഡിപ്പിക്കാനായി പ്രതികളിൽ ഒരാൾ വിളിച്ചുകൊണ്ടുപോയത് കട്ടപ്പന ടൗണിൽ നിന്നും. കട്ടപ്പന സ്വദേശിനിയായ 30കാരിയാണ് നിരവധി പേരുടെ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21). മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
30 വയസുള്ള യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസിലാക്കിയ യുവാക്കൾ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടുകയത്.
കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത ശേഷം സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പന ടൗണിൽ നിന്നാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്.
ജോലി ചെയ്‌തിരുന്നത് നെടുങ്കണ്ടത്തായതിനാൽ ഇയാൾക്ക് ഇവിടെ റൂം ഉണ്ടായിരുന്നു. ഫോണിലൂടെ സംസാരിച്ച് യുവതിയെ കട്ടപ്പന ടൗണിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടൗണിൽ നിന്നും യുവതിയെ വാഹനത്തിൽ കയറ്റി റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
Post A Comment: