www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1843) Idukki (1783) Mostreaded (1616) Crime (1405) National (1206) Entertainment (838) world (430) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (2) boxoffice (2)

ഓൺലൈൻ പ്രാർഥനക്കിടെ ലൈംഗിക ബന്ധം; ദമ്പതികളുടെ സ്വകാര്യത ലൈവായി

Share it:



ന്യൂയോർക്ക്: ക്യാമറ ഓഫാക്കാൻ മറന്ന് സൂം പ്രാർഥനാ യോഗത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട ദമ്പതികൾക്ക് കിട്ടിയത് എട്ടിന്‍റെ പണി. മെയ് 14നാണ് സംഭവം നടന്നത്. അമേരിക്കയിലെ മിനിയാപൊളീസിലുള്ള ദമ്പതികൾക്കാണ് വമ്പൻ അക്കിടി പിണഞ്ഞത്. ഇവിടുത്തെ യഹൂദ പള്ളിയായ ടെമ്പിൽ ബെത്ത് എലിന്‍റെ ഓൺലൈൻ പ്രാർഥനാ യോഗത്തിനിടെയായിയിരുന്നു അസാധാരണ സംഭവങ്ങൾ.  

സൂം മീറ്റിങ്ങിലൂടെയാണ് പ്രാർഥനാ യോഗം ക്രമീകരിച്ചത്. ദമ്പതികൾ യോഗത്തിൽ പങ്കെടുത്തെങ്കിലും പിന്നീട് യോഗം ബോറായതോടെ ഇരുവരും ലൈംഗിക ബന്ധത്തിലേക്ക് കടക്കുകയായിരുന്നു. ക്യാമറ ഓഫാണെന്ന ധാരണയിലാണ് ദമ്പതികൾ ഇതിനു മുതിർന്നത്. എന്നാൽ സൂം മീറ്റിങ്ങിലൂടെ 45 മിനിറ്റോളം ഇരുവരുടെയും സ്വകാര്യത മറ്റുള്ളവർ കാണേണ്ടി വന്നു. 

ഒടുവില്‍ കണ്ടുകൊണ്ടിരിക്കുന്നവരില്‍ ഒരാള്‍ക്ക് അവരെ സ്വകാര്യമായി ഫോണ്‍ ചെയ്‌തു സംഭവം പറയേണ്ടി വന്നു. തങ്ങളുടെ അമളി മനസിലാക്കിയ ദമ്പതികള്‍ പരിഭ്രാന്തരായതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 



പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത ഒരാൾ ദമ്പതികളുടെ ഫോണിൽ വിളിച്ച് നിങ്ങൾ എന്ത് ഭ്രാന്താണ് കാണിക്കുന്നതെന്നും നിങ്ങൾ ക്യാമറയ്ക്ക് മുന്നിലാണെന്നും പറഞ്ഞതോടെയാണ് അവർക്ക് അബദ്ധം മനസിലാകുന്നത്. ഇതോടെ ദമ്പതികള്‍ വെപ്രാളപ്പെട്ടു.  

സൂമില്‍ നടന്ന യഹൂദ പ്രാർഥനയില്‍ ഭൂരിഭാഗം ആളുകളും പങ്കെടുത്തിരുന്നു. എല്ലാവരും ക്യാമറകള്‍ ഓഫ് ചെയ്‌തു, ഓഡിയോ ഓണ്‍ ചെയ്തു വച്ചിരുന്നു. അതില്‍ ദമ്പതികള്‍ മാത്രമാണ് ക്യാമറ ഓഫാക്കാന്‍ മറന്നത്. ഇക്കാരണത്താല്‍, അവരുടെ വീഡിയോ ഒരു വലിയ വിന്‍ഡോയില്‍ മുഴുവനായും ദൃശ്യമായിരുന്നു. ശബ്ബത്ത് ദിവസം സെക്‌സില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന് യഹൂദരുടെ വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 

ദമ്പതികളെ സംബന്ധിച്ചിടത്തോളം, അത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍, അത് പ്രാർഥനക്കിടയില്‍ ചെയ്തത് വലിയ എതിര്‍പ്പിന് കാരണമായി. യഹൂദരെ സംബന്ധിച്ചിടത്തോളം, ശബ്ബത്ത്, വിശുദ്ധിയുടെയും, വിശ്രമത്തിന്‍റെയും, പ്രാർഥനയുടെയും ദിവസമാണ്. ശനിയാഴ്ചയാണ് ജൂതന്മാര്‍ അത് ആചരിക്കുന്നത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കട്ടപ്പന പീഡനം; യുവതിയെ വിളിച്ചുകൊണ്ട് പോയത് കട്ടപ്പന ടൗണിൽ നിന്നും

ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയെ പീഡിപ്പിക്കാനായി പ്രതികളിൽ ഒരാൾ വിളിച്ചുകൊണ്ടുപോയത് കട്ടപ്പന ടൗണിൽ നിന്നും. കട്ടപ്പന സ്വദേശിനിയായ 30കാരിയാണ് നിരവധി പേരുടെ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21). മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 

30 വയസുള്ള യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസിലാക്കിയ യുവാക്കൾ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടുകയത്. 

കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ  പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത ശേഷം സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പന ടൗണിൽ നിന്നാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്.

ജോലി ചെയ്‌തിരുന്നത് നെടുങ്കണ്ടത്തായതിനാൽ ഇയാൾക്ക് ഇവിടെ റൂം ഉണ്ടായിരുന്നു. ഫോണിലൂടെ സംസാരിച്ച് യുവതിയെ കട്ടപ്പന ടൗണിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടൗണിൽ നിന്നും യുവതിയെ വാഹനത്തിൽ കയറ്റി റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. 

Share it:

Mostreaded

Viral

Post A Comment: