കോഴിക്കോട്: കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍റെ തലയിൽ പാത്രം കുടുങ്ങി. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്‍റെ മകൻ അമർനാഥിന്‍റെ തലയിലാണ് പാത്രം കുടുങ്ങിയത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം പാത്രം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
അലൂമിനിയത്തിന്‍റെ പാത്രമാണ് കുട്ടിയുടെ തലയിൽ കുടുങ്ങിയത്. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്സിന്‍റെ സഹായം തേടിയത്. തലയില്‍ പാത്രം കൂടുങ്ങിയ അമർനാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.
ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. അയല്‍വാസികളായ വിബീഷ്, പ്രതീഷ് എന്നിവര്‍ കുഞ്ഞിനെ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സജിലന്‍, ഇ.എം. റഫീഖ്, ശിവദാസന്‍, കെ.എം. ജിഗേഷ്, പി. അനൂപ്, സി.പി. ബിനീഷ്, പി. രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ആദിവാസി ബാലനെ ഒഴുക്കിൽപെട്ട് കാണാതായി
ഇടുക്കി: രക്ഷിതാക്കൾക്കൊപ്പം വനത്തിനുള്ളിൽ കുടംപുളി പറിക്കാൻ പോയ 12 വയസുകാരനെ ഒഴുക്കിൽപെട്ടു കാണാതായി. പിരുമേട് ഗ്രാമ്പി വനത്തിനുള്ളിലാണ് സംഭവം നടന്നത്. ഗ്രാമ്പിയിൽ താമസിക്കുന്ന മാതവൻ- ഷൈല ദമ്പതികളുടെ മകൻ അജിത് (12) ആണ് ഒഴുക്കിൽപെട്ടത്. വെള്ളിയാഴ്ച്ച പകലായിരുന്നു സംഭവം. മാതവനും ഷൈലയ്ക്കുമൊപ്പമാണ് അജിത് ഗ്രാമ്പി വനത്തിനുള്ളിലേക്ക് പോയത്.
വനത്തിനുള്ളിലെ അരുവിയിൽ അകപ്പെട്ടാണ് അജിത്തിനെ കാണാതായത്. കുട്ടി ഒലിച്ചു പോയതിനു പിന്നാലെ മാതവൻ വനത്തിനു പുറത്തെത്തി നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വനത്തിനുള്ളിൽ ഒന്നര കിലോമീറ്റോളം ഉള്ളിലാണ് സംഭവം നടന്നിരിക്കുന്നത്.
പിന്നീട് വിവരം അറിഞ്ഞ് പീരുമേട് പൊലീസ്, ഫയർ ഫോഴ്സ്, എൻ.റ്റി.ആർ.എഫ് എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച്ച പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്.
Post A Comment: