www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1761) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിലും ശക്തമായ നീരൊഴുക്ക്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

Share it:

Mullaperiyar


ഇടുക്കി: സ്‌പിൽവെയിലെ 10 ഓളം ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രി ജലനിരപ്പ് ഉയരുന്നു. രാത്രി 11നു പുറത്തു വിട്ട കണക്കുകൾ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലെത്തി. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അണക്കെട്ടിലെ സ്‌പിൽവെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്താൻ ആരംഭിച്ചത്. വൈകിട്ട് അഞ്ചോടെ പത്തോളം ഷട്ടറുകളാണ് ഉയർത്തിയത്.  

അഞ്ചിന് 137.70 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് ജലനിരപ്പ് 137.85 അടിയിലെത്തി. രാത്രി 10 ഓടെയാണ് ജലനിരപ്പ് 138 അടിയിലെത്തിയത്. ഇപ്പോഴും ജലനിരപ്പ് ഇതേ നിലയിൽ തുടരുകയാണ്. രാത്രി വൈകി മഴ ശക്തിപ്പെട്ടാൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെയോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നുവിട്ട ജലം ഇടുക്കി അണക്കെട്ടിലെത്തുമെന്നാണ് കരുതുന്നത്. ഇതോടെ ഇടുക്കിയിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവിൽ അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത് മഴയുടെ ശക്തി കുറവാണ്. എന്നാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യുന്നതായും റിപ്പോർട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ആദിവാസി ബാലനെ ഒഴുക്കിൽപെട്ട് കാണാതായി 

ഇടുക്കി: രക്ഷിതാക്കൾക്കൊപ്പം വനത്തിനുള്ളിൽ കുടംപുളി പറിക്കാൻ പോയ 12 വയസുകാരനെ ഒഴുക്കിൽപെട്ടു കാണാതായി. പിരുമേട് ഗ്രാമ്പി വനത്തിനുള്ളിലാണ് സംഭവം നടന്നത്. ഗ്രാമ്പിയിൽ താമസിക്കുന്ന മാതവൻ- ഷൈല ദമ്പതികളുടെ മകൻ അജിത് (12) ആണ് ഒഴുക്കിൽപെട്ടത്. വെള്ളിയാഴ്ച്ച പകലായിരുന്നു സംഭവം. മാതവനും ഷൈലയ്ക്കുമൊപ്പമാണ് അജിത് ഗ്രാമ്പി വനത്തിനുള്ളിലേക്ക് പോയത്. 

വനത്തിനുള്ളിലെ അരുവിയിൽ അകപ്പെട്ടാണ് അജിത്തിനെ കാണാതായത്. കുട്ടി ഒലിച്ചു പോയതിനു പിന്നാലെ മാതവൻ വനത്തിനു പുറത്തെത്തി നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വനത്തിനുള്ളിൽ ഒന്നര കിലോമീറ്റോളം ഉള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. 

പിന്നീട് വിവരം അറിഞ്ഞ് പീരുമേട് പൊലീസ്, ഫയർ ഫോഴ്സ്, എൻ.റ്റി.ആർ.എഫ് എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച്ച പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്. 

Share it:

Kerala

Mostreaded

Post A Comment: