മുംബൈ: കാർ അപകടത്തിൽപെട്ടവരെ ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു കാറിടിച്ച് അഞ്ച് പേർ മരിച്ചു. 12 പേർക്ക് പരുക്ക്. മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്.
നേരത്തെ റോഡിൽ നടന്ന അപകടത്തിൽപെട്ടവരെ ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ആംബുലൻസും മൂന്ന് കാറുകളും റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഇതിനിടയിലേക്ക് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അഞ്ച് പേരും തൽക്ഷണം മരിച്ചു. ബാന്ദ്ര - വോർലി പാതയിലാണ് ആദ്യം രണ്ട് കാറുകൾ കൂട്ടിയിടിച്ചത്. ഇതിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് രണ്ടാമത്തെ അപകടം നടന്നത്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. #WATCH | Five people were killed and 10 others injured after a speeding car rammed into three other cars, and an ambulance on #Mumbai’s Bandra Worli Sea Link. The accident took place around 4 AM on Wednesday. pic.twitter.com/vKEEoDki4y
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്.
Post A Comment: