ഡിസ്‌പൂർ: സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോയ 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. അസമിലെ ഗോള്‍പാറ ജില്ലയിലെ അഗിയയിലാണ് സംഭവം.
മാമൂദ് ആലം, അക്കാസ് അലി, അസിബുള്‍ ഹോക്ക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. ഒക്ടോബര്‍ മൂന്നിന് ഇരയുടെ കുടുംബം പരാതി നല്‍കിയെന്നും ഉടന്‍ നടപടി എടുത്തെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്.
Post A Comment: