കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനയുണ്ടാകുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്.
ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമാണ് ഇത്. ഇന്നലെ ഗ്രാമിന് 4735 രൂപയും പവന് 37,880 രൂപയുമായിരുന്നു ഇന്നതലത്തെ വില. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയും, പവന് 1000 രൂപയുമാണ് വർധിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്.
Post A Comment: