കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ സൈക്കോ കില്ലർ മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങിന്‍റെ ഭാര്യ ലൈലയും തമ്മിൽ അടുപ്പത്തിലെന്ന് സൂചന. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.
ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ രണ്ടു വർഷത്തോളമായി പതിവ് സന്ദർശകനായിരുന്നു ഷാഫി. ഈ കാലയളവിലാണ് ഷാഫിയും ലൈലയും തമ്മിൽ അടുപ്പത്തിലായതെന്നും ഭഗവൽ സിങ്ങിനെ കൊലപ്പെടുത്തി ഒന്നിക്കാമെന്ന് ഷാഫി ലൈലയ്ക്ക് വാക്കു കൊടുത്തിരുന്നതായുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ഷാഫിയെ പോലെ തന്നെ ലൈംഗിക വൃകൃതങ്ങളോടും പണത്തിനോടും താൽപര്യമുള്ള ആളായിരുന്നു ലൈല. ഭഗവൽ സിങ്ങിനെ നരബലിയുൾപ്പെടെയുള്ള ക്രൂര കൃത്യങ്ങളിലേക്ക് പ്രലോഭിപ്പിച്ചതിലും ലൈലയ്ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.
തിരുമ്മു വൈദ്യനായിരുന്നെങ്കിലും ഭഗവൽ സിങ്ങ് സാമ്പത്തികമായി ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ ലൈലയ്ക്ക് സമ്പത്തിനോട് മോഹമായിരുന്നു. ഷാഫിയെന്ന സിദ്ധൻ നല്ല രീതിയിൽ പണമുണ്ടാക്കുന്നതായും ആഡംബര ജീവിതം നയിക്കുന്നതായിട്ടുമാണ് ലൈല മനസിലാക്കിയത്.
ഇവരുടെ വീട്ടിൽ ഷാഫി എത്തിയിരുന്നത് വിലകൂടിയ വാഹനങ്ങളിലുമാണ്. ഇതോടെയാണ് ഷാഫിയിലേക്ക് ലൈല അടുത്തത്. ഇതിനു പുറമേ ലൈംഗിക കാര്യങ്ങളിലും ഷാഫിയുമായി ലൈല അടുത്തു. തന്നെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്ന് ഭഗവൽ സിങ്ങിനെ കാണിച്ചുകൊടുക്കുന്നതിനു വേണ്ടിയാണ് ഇരുവരും ചേർന്ന് പൂജക്കെന്ന പേരിൽ ഭഗവൽ സിങ്ങിന്‍റെ കൺമുന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ലൈല തന്‍റെ ഇഷ്ടങ്ങൾക്ക് വഴങ്ങുന്നുണ്ടെന്ന് മനസിലാക്കിയാണ് ഷാഫി ഈ വീടുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചതെന്നും അന്വേഷണ സംഘത്തിൽ നിന്നും വിവരം ലഭിച്ചു.
കൊലപ്പെടുത്തിയ സ്ത്രീകളെ ഷാഫിയും ലൈലയും ചേർന്നാണ് കൊടും ക്രൂരതകൾക്ക് വിധേയരാക്കിയത്. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കത്തി കുത്തിയിറക്കിയതുൾപ്പെടെയുള്ള ക്രൂരതകൾ ചെയ്‌തതും ലൈലയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: