www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വിവാഹ ചടങ്ങിനിടെ വധു ഉറങ്ങി; വീഡിയോ

Share it:

bride-falls-asleep-viral-video


വിവാഹ ദിവസം ആഘോഷമാക്കാനാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്. എന്നാൽ വിവാഹ വേദിയിൽ വധു ഉറങ്ങി വീണാലോ. ഇത്തരം ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷിംലയിലെ ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്. വധു തന്നെയാണ് രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.  

ഇതാ ഉറക്കം തൂങ്ങുന്ന വധു (അത് ഞാൻ തന്നെയാണ്) എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ ഇത് വൈറലായി മാറുകയും ചെയ്‌തു. ഇപ്പോൾ സമയം രാവിലെ 6.30 കഴിഞ്ഞു. ചടങ്ങുകൾ തുടരുകയാണെന്നും വധു വീഡിയോയ്ക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. 

വധു ഉറക്കം തൂങ്ങിയെങ്കിലും സമീപത്ത് നിൽക്കുന്ന വരൻ ചടങ്ങുകളിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്‍റെ ഉറക്കം കണ്ടെങ്കിലും ഉണർത്താൻ ശ്രമിക്കുന്നില്ല. മണിക്കൂറുകൾ നീളുന്ന വിവാഹ ചടങ്ങുകൾക്കിടെ ഇത് സാധാരണമാണെന്നാണ് ചിലർ കമന്‍റ് ചെയ്യുന്നത്. എന്തായാലും ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

മാരക രതിവൈകൃതം; ഷാഫി കൊടും ക്രിമിനൽ

കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിയുടെ ഞെട്ടലിലാണ് കേരളം. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘം പുറത്തു വിടുന്നത്. ഷാഫിയുടെ ക്രൂരതയുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കൊടുംക്രിമിനൽ മൈൻഡ് ഉണ്ടായിരുന്ന ആളാണെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ചോര കണ്ടാൽ ഭയമില്ലാത്ത ആളായിരുന്നു ഇയാൾ. അതിമാരകമായ രതി വൈകൃതങ്ങളായിരുന്നു ഇയാളുടെ മറ്റൊരു സ്വഭാവ സവിശേഷത. രണ്ട് വർഷം മുമ്പ് 75 വയസുള്ള വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തത് ഇതിന് ഉദാഹരണമാണ്. 

തിരുവല്ല ഇലന്തൂരിലെ വീട്ടിൽ നടന്ന രണ്ട് നരബലികളും മുഹമ്മദ് ഷാഫിയെന്ന കൊടും ക്രിമിനലിന്‍റെ ആസൂത്രണമായിരുന്നു. ആയുസ് വർധിപ്പിക്കുന്നതിനും ജീവിതത്തിൽ അഭിവൃദ്ധി നേടുന്നതിനുമാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും നരബലി അടക്കമുള്ള കൊടും ക്രൂരതകൾക്ക് നിന്നു കൊടുത്തത്. 

എന്നാൽ ഇത് മറയാക്കി തന്‍റെ രതി വൈകൃതങ്ങളും ക്രൂരതകളോടുള്ള അമിതാവേശവും യാഥാർഥ്യമാക്കുകയായിരുന്നു മുഹമ്മദ് ഷാഫി. 

ലൈലയോടായിരുന്നു ഷാഫി തന്‍റെ ആദ്യ വൈകൃതം പുറത്തെടുത്തത്. പ്രായമുള്ള സ്ത്രീകളോട് ലൈംഗിക താൽപര്യം തോന്നുന്ന പ്രകൃതമായിരുന്നു ഷാഫിയുടേത്. സിദ്ധൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാഫി ലൈലയെ ലൈംഗികമായി ഉപയോഗിക്കാനുള്ള പദ്ധതികളാണ് ആദ്യം പ്രായോഗികമാക്കിയത്. സിദ്ധനായ തന്നെ ലൈംകികമായി ലൈലയ്ക്ക് സംതൃപ്തിയിലെത്തിക്കാൻ കഴിഞ്ഞാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഇയാൾ ഭഗവൽസിങ്ങിനെ വിശ്വസിപ്പിച്ചു. കാര്യം പറഞ്ഞതോടെ ലൈലയും ഇതിനു തയാറായി. 

പൂജയ്ക്കായി പ്രത്യേകം ഒരുക്കിയ മാന്ത്രിക കളങ്ങളുടെ സാനിധ്യത്തിൽ ലൈലയുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെടുമെന്നും ഇത് പ്രാർഥനയോടെ ഭഗവൽ സിങ് നോക്കി നിൽക്കണമെന്നുമായിരുന്നു ഇയാളുടെ അടുത്ത ആവശ്യം. ഐശ്വര്യ ലബ്ധിക്കായി കുടുംബം ഇതിനും തയാറായി. ലൈലയെ വിവസ്ത്രയാക്കി തന്‍റെ വൈകൃതങ്ങൾ ഓരോന്നായി തീർക്കുമ്പോൾ ഇത് കണ്ടുകൊണ്ട് ഭഗവൽ സിങ്ങും ഒപ്പമുണ്ടായിരുന്നു. 

റോസ്‌ലിയെയും പത്മയെയും നരബലിക്കായി എത്തിച്ചപ്പോഴും ഷാഫിയുടെ പെരുമാറ്റം അതിക്രൂരമായിരുന്നു. മാറിടം മുറിച്ചെടുത്തതോടെ സ്ത്രീകൾ പ്രാണനായി പിടയുമ്പോൾ ലൈലയെ കൊണ്ട് ഇവരുടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി ഇത് ആസ്വദിക്കുകയായിരുന്നു ഷാഫി. സ്വകാര്യ ഭാഗത്തു നിന്നുള്ള രക്തം പാത്രത്തിൽ പിടിച്ചെടുക്കാനും മാറിടം അറുത്തുമാറ്റി സൂക്ഷിക്കാനും ഷാഫി നിർദേശം നൽകി. ലോകത്തിലെ തന്നെ ക്രിമിനൽ ചരിത്രത്തിൽ ഇത്തരം ഒരു സൈക്കോ ഉണ്ടോയെന്ന സംശയമാണ് അന്വേഷണ സംഘം മുന്നോട്ട് വയ്ക്കുന്നത്. 


Share it:

Viral

Post A Comment: