ചെന്നൈ: വിഷ വാതകം ശ്വസിച്ച് നൂറിലധികം വിദ്യാർഥികൾ അവശ നിലയിൽ. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം നടന്നിരിക്കുന്നത്. സ്‌കൂൾ വളപ്പിൽ കുട്ടികൾ ശർദിച്ച് അവശരായി വീഴുകയായിരുന്നു.
ഹൊസൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. 67 കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളിൽ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: