പത്തനംതിട്ട: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പത്തനംതിട്ട വയ്യാറ്റുപുഴയിലാണ് സംഭവം നടന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ നിന്നും കണ്ടെത്തി. മീൻകുഴി സ്വദേശി റിജുവിന്‍റെ മകൻ നെഹ്‌മിയനെയാണ് കാണാതായതും പിന്നീട് കണ്ടെത്തിയതും.
കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് കുട്ടിയെ റബർ തോട്ടത്തിൽ കണ്ടത്. കുട്ടി തനിയെ ഇവിടെയെത്തി ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്.
Post A Comment: