ഇടുക്കി: മുള്ളൻപന്നിയെ കുരുക്കിട്ട് പിടിച്ച് ഇറച്ചിയാക്കിയ രണ്ട് പേർ പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാർ പോപ്സൺ എസ്റ്റേറ്റിൽ കുമരേശൻ ഐയ്യപ്പൻ, ഇയാളുടെ ബന്ധു ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് രാമൻ എന്നിവരാണ് പടിയിലായത്. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെളിവ് സഹിതം പ്രതികൾ പിടിയിലായത്.
ഇഞ്ചിക്കാട്ടിലെ തേയില തോട്ടത്തിൽ നിന്നാണ് പ്രതികൾ മുള്ളൻപന്നിയെ കുരുക്കിട്ട് പിടിച്ചത്. തുടർന്ന് ഇതിനെ ഇറച്ചിയാക്കി മാറ്റുകയായിരുന്നു. വനംവകുപ്പ് നടത്തിയ തിരച്ചിലിൽ രതീഷിന്‍റെ വീട്ടിൽ നിന്ന് എട്ട് കിലോ ഇറച്ചി കണ്ടെത്തി. ഒപ്പം 1050 ഗ്രാം ജഡാവശിഷ്ടങ്ങൾ, ഇറച്ചി സൂക്ഷിച്ച ചെരുവം, കത്തി, മുള്ളൻ പന്നിയെ കൊല്ലാൻ ഉപയോഗിച്ച കുരുക്ക്, പ്ലയർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
റേഞ്ച് ഓഫീസർ എ. അനിൽകുമാർ, ഫോറസ്റ്റ് ഓഫീസർ പി.കെ. വിനോദ്, ജെ. വിജയകുമാർ, ബി.കെ. മഞ്ചേഷ്, എം. സതീശൻ, വി.എസ്. മനോജ്, ഇ. ഷൈജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്.
Post A Comment: