www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

സ്‌കൂളിൽ പോകാൻ നിർബന്ധിച്ചു; 14 കാരൻ അമ്മയെ കൊന്നു

Share it:



ചെന്നൈ: ഉറങ്ങിക്കിടന്ന യുവതിയെ ഒൻപതാം ക്ലാസുകാരനായ മകൻ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം നടന്നത്. 36 കാരിയായ സർക്കാർ ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. സിമന്‍റ് കട്ടകൊണ്ട് തലയിൽ അടിച്ചായിരുന്നു ക്രൂരമായ കൊലപാതകം. ഹോസ്റ്റലിൽ താമസിച്ചാണ് മകൻ പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മകൻ തിരികെ ഹോസ്റ്റലിലേക്ക് പോയില്ല. സ്കൂളിലേക്ക് പോകാനായി മകനെ അമ്മ നിര്‍ബന്ധിച്ചു. എന്നാല്‍ മകന്‍ വഴങ്ങാഞ്ഞതോടെ ശാസിച്ചു.  

മകന്‍ സ്കൂളില്‍ പോകാത്ത കാര്യം അമ്മ കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന അച്ഛനെയും അറിയിച്ചു. ഇതോടെ മകന് അമ്മയോട് കടുത്ത ദേഷ്യം ആയി. വൈരാഗ്യത്തില്‍  കഴിഞ്ഞ ദിവസം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ സിമന്‍റ് കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ മകളാണു അമ്മയെ സഹോദരന്‍ ആക്രമിച്ചത് ആദ്യം കണ്ടത്. മകള്‍ ബന്ധുക്കളെ  വിവരം അറിയിച്ചു. ബന്ധുക്കൾ എത്തിയപ്പോഴേക്കും  യുവതി മരണപ്പെട്ടിരുന്നു. യുവതിയെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് മകനെ  കസ്റ്റഡിയിലെടുത്തു.

കുട്ടിക്കാലം തൊട്ടേ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ പ്രതീക്ഷിക്കാതെ ഒരു ദിവസം ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതർ അറിയിച്ചു. സംഭവത്തില്‍ സ്കൂൾ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

വിഷവാതകം; നൂറിലധികം കുട്ടികൾ കുഴഞ്ഞുവീണു 

ചെന്നൈ: വിഷ വാതകം ശ്വസിച്ച് നൂറിലധികം വിദ്യാർഥികൾ അവശ നിലയിൽ. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം നടന്നിരിക്കുന്നത്. സ്‌കൂൾ വളപ്പിൽ കുട്ടികൾ ശർദിച്ച് അവശരായി വീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സർക്കാർ  പ്രൈമറി സ്കൂളിലാണ് സംഭവം. 

67 കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളിൽ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.


Share it:

Crime

Post A Comment: