തിരുവനന്തപുരം: സംസ്ഥാനത്ത് കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് കേരളത്തിൽ മഴ സാഹചര്യത്തിൽ മാറ്റമുണ്ടായത്. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്.
ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെയും ഇന്ന് രാവിലെയും കനത്ത മഴ ലഭിച്ചു. കോഴിക്കോട്ടെ ഉറുമി പുഴയിൽ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ചിന്നമ്മ കൊലപാതകം; ഭർത്താവ് മരിച്ച നിലയിൽ
ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതേ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രിൽ എട്ടിന് ഇതേ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ജോർജിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ജോർജിനെ കാണാനില്ലെന്ന് കാട്ടി ബന്ധു കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് ഇന്ന് കൊച്ചുതോവാളയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ ജോർജ് മരിച്ചു കിടക്കുന്നത് കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടം നടപടികൾക്കുമായി മാറ്റും. തുടർന്ന് മാത്രമേ മരണ കാരണം വ്യക്തമാകു.
ചിന്നമ്മ കൊലക്കേസിൽ ജോർജിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസിൽ തുമ്പു കണ്ടെത്താനായിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും വരെ നടത്തിയതിനു ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ചിന്നമ്മെയ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചിന്നമ്മയും ജോർജും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
Post A Comment: