www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സഹോദരനുമായി വഴിവിട്ട ബന്ധം; 21 കാരിയെ ഭർത്താവ് കൊലപ്പെടുത്തി

Share it:



ഹൈദ്രാബാദ്: സഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 21 കാരിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം നടന്നത്. ഗൗലിഗുഡയിലെ ലോഡ്‌ജിലാണ് കൊലപാതകം നടന്നത്. ഒരു മാസം മുമ്പ് ഭര്‍ത്താവിന്‍റെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഈ യുവതിക്കായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

ഭര്‍തൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രാജേന്ദ്രനഗര്‍ പൊലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ കേസെടുത്തതിന് ശേഷമാണ് ഭര്‍ത്താവ് ഈ ബന്ധം കണ്ടെത്തിയത്. അന്നുമുതല്‍ ഭര്‍ത്താവിന്‍റെ സഹായത്തോടെ വിവിധ ലോഡ്‌ജുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. സെക്യൂരിറ്റി ജീവനക്കാരനായ രാമകൃഷ്ണ എന്ന പ്രതി കൊലപാതകത്തിന് ശേഷം കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭാര്യ അരുണയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ലോഡ്ജിലെത്തിയ ഉദ്യോഗസ്ഥര്‍ അബോധാവസ്ഥയില്‍ യുവതി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്.  ചോദ്യം ചെയ്യലില്‍, ശനിയാഴ്ച രാത്രി ഏഴോടെ സാരിയും സ്‌കാര്‍ഫും ഉപയോഗിച്ച് രണ്ടാം ഭാര്യയായ അരുണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്  പ്രതി സമ്മതിച്ചു.

ഭാര്യ തന്‍റെ സഹോദരനുമായി വിവാഹേതര ബന്ധത്തിലായിരുന്നതിനാല്‍ അവളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒരു വയസുളള മകനുമൊത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ ഐപിസി 302 പ്രകാരം കേസെടുത്തിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ചിന്നമ്മ കൊലപാതകം; ഭർത്താവ് മരിച്ച നിലയിൽ

ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതേ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രിൽ എട്ടിന് ഇതേ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ജോർജിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

ജോർജിനെ കാണാനില്ലെന്ന് കാട്ടി ബന്ധു കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് ഇന്ന് കൊച്ചുതോവാളയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ ജോർജ് മരിച്ചു കിടക്കുന്നത് കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടം നടപടികൾക്കുമായി മാറ്റും. തുടർന്ന് മാത്രമേ മരണ കാരണം വ്യക്തമാകു.

ചിന്നമ്മ കൊലക്കേസിൽ ജോർജിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസിൽ തുമ്പു കണ്ടെത്താനായിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും വരെ നടത്തിയതിനു ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ചിന്നമ്മെയ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചിന്നമ്മയും ജോർജും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light