പാലക്കാട്: മംഗലംഡാമിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി. രണ്ടാംപുഴ അട്ടവാടി മേരി (68)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഷൈജു (38)വിനെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേരിയുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുടുംബ വഴക്കിനിടെ ഷൈജു മേരിയെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴക്കുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇന്നും നാളെയും മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തിനു സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായിട്ടാണ് മഴ ശക്തമാകുന്നത്.
ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്, കോഴിക്കോട് പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.
Post A Comment: