കെന്‍റ്: ക്ലാസെടുക്കുന്നതിനിടെ പോൺ സൈറ്റുകളിൽ കയറി അശ്ലീല ചാറ്റ് നടത്തി വന്ന അധ്യാപകനെ സ്‌കൂളിൽ നിന്നും പുറത്താക്കി. കെന്‍റിലെ മെയ്‌ഡ് സ്റ്റോൺ ഗ്രാമർ സ്‌കൂളിലെ അധ്യാപകൻ ഡേവിഡ് ചിഡ്‌ലോ എന് 59 കാരനാണ് പുറത്താക്കപ്പെട്ടത്.
ഇയാൾ സ്‌കൂള്‍ സമയത്തും പോണ്‍ സൈറ്റുകളില്‍ കയറുകയും, സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുന്നതായും കണ്ടെത്തി. 2018 മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്ന വ്യക്തിയാണ് ഡേവിഡ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ 74 തവണ ഇയാള്‍ പോണ്‍ സൈറ്റില്‍ കയറി അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടിട്ടുണ്ടെന്നാണ് തെളിഞ്ഞത്. ക്ലാസ് സമയങ്ങളില്‍ സ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ക്ലാസ് സമയങ്ങളില്‍ ഡേവിഡ് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സ്‌കൂളിലെ മോണിറ്ററിങ് സോഫ്റ്റ് വെയറാണ് കണ്ടെത്തിയത്. സൈറ്റുകളില്‍ കയറിയതിന് ശേഷം സെര്‍ച്ച് ഹിസ്റ്ററി മായ്ച്ചു കളയുന്നതായിരുന്നു പതിവ്.
പോണ്‍ സൈറ്റുകളില്‍ കയറിയതിന് ശേഷം, സ്ത്രീകളോട് അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെടുക, ലാപ്‌ടോപ്പില്‍ അവ സേവ് ചെയ്ത് വയ്ക്കുക തുടങ്ങിയ കാര്യങ്ങളും ഡേവിഡ് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇന്നും നാളെയും മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തിനു സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായിട്ടാണ് മഴ ശക്തമാകുന്നത്.
ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്, കോഴിക്കോട് പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.
Post A Comment: