കൽപ്പറ്റ: പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ യുവതിയെ മുതല ആക്രമിച്ചു. വയനാട് പനമരത്താണ് സംഭവം. പരക്കുനി കോളനിയിലെ സരിതയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ കൈക്ക് പരുക്കേറ്റു.
തുണി അലക്കാൻ പുഴയിൽ ഇറങ്ങിയ സരിതയ്ക്ക് നേരെ മുതല പാഞ്ഞടുക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപെട്ടത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പനയിൽ വാക്ക് തർക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരുക്ക്
ഇടുക്കി: വാക്ക് തർക്കത്തിനിടെ ഇടുക്കിയിൽ അയൽവാസിയെ വെടിവച്ചു വീഴ്‌ത്തി. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ചിയാർ മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എയർ ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാലിനു പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് വെടിവയ്പ്പിലേക്ക് നീണ്ടത്. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളിലെയും ആണുങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കം മൂത്ത് അടിയിലേക്ക് നീണ്ടതോടെ അയൽവാസികളിൽ ഒരാൾ വീടിനുള്ളിലുണ്ടായിരുന്ന എയർ ഗൺ എടുത്ത് മറ്റെയാളെ വെടിവക്കുകയായിരുന്നു.
പേടിപ്പിക്കാനായിട്ടാണ് വെടി ഉതിർത്തതെങ്കിലും ബുള്ളറ്റ് എതിരാളിയുടെ കാലിൽ തറച്ചു കയറി. ഇതോടെ വെടിവച്ചയാളും കൊണ്ടയാളും ഒരുപോലെ ഭയന്നു. ബുള്ളറ്റ് കാലിനാണ് തറച്ചു കയറിയത്.
പുറത്തറിഞ്ഞാൽ പണി പാളുമെന്ന് ഭയന്ന് ശത്രുക്കൾ മിത്രങ്ങളായി. ബുള്ളറ്റ് സ്വയം കത്തികൊണ്ട് കുത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളെജിലേക്കും മാറ്റി.
ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തതോടെ യുവാവ് ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. അതേസമയം സംഭവം അറിഞ്ഞ് പൊലീസ് വെടികൊണ്ട യുവാവിന്‍റെ മൊഴിയെടുക്കാൻ എത്തിയെങ്കിലും തന്നെ ആരും വെടിവച്ചില്ലെന്നും അബദ്ധത്തിൽ വെടിപൊട്ടിയപ്പോൾ കൊണ്ടതാണെന്നുമാണ് ഇപ്പോൾ ഇയാൾ പറയുന്നത്.
Post A Comment: