www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1361) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡേറ്റിങ്ങിന് ഒരു യുവാവിനെ വേണം; 52-ാം വയസിൽ ആഗ്രഹം വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും സെക്‌സിയായ മുത്തശി

Share it:

worlds-hottest-grandma-and-im-looking-for-a-young-prince


ക്യാൻബറ: പ്രണയിക്കാൻ വിശ്വസ്‌തനായ ഒരു കാമുകനെ തേടി ലോകത്തിലെ ഏറ്റവും സെക്‌സിയായ മുത്തശി. ഓസ്ട്രേലിയൻ മോഡലായ ജിന സ്റ്റിവർട്ടാണ് 52-ാം വയസിൽ പങ്കാളിയെ തേടുന്നത്.

ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും തനിക്ക് വിശ്വാസമുള്ള ഒരാളെ മാത്രമേ പങ്കാളിയാക്കാൻ ജിന ആഗ്രഹിക്കുന്നുള്ളു. അതിനു കാരണം തനിക്കൊരു മകളുണ്ടെന്നുള്ളതാണ്.

വേള്‍ഡ്‌സ് ഹോട്ടസ്റ്റ് ഗ്രാനി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മുന്‍ വിവാഹത്തിലെ മകളാണ് ഇത്. ഇപ്പോള്‍ ഒറ്റയ്ക്കാണ് ഇവരുടെ താമസം. മുന്‍പ് നിരവധി പുരുഷന്‍മാരുമായി താന്‍ ഡേറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ ഒരു പ്രണയമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജിന പറയുന്നത്.



മകള്‍ വളര്‍ന്നു വരുന്നതിനാല്‍ അവളുടെ സുരക്ഷിതത്വം കൂടി നോക്കി മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു. താനുമായി ഡേറ്റിങ് നടത്തിയിട്ടുള്ള പുരുഷന്‍മാരില്‍ ഏറിയ പങ്കും തന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെന്നും ഇനി ജീവിതത്തില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോഴും തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ തിരഞ്ഞെടുക്കാനാണ് താൽപര്യമെന്നും ജിന വ്യക്തമാക്കി.

പോസ്റ്റിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നും ഒട്ടും വൈകാതെ തന്നെ തന്‍റെ പ്രണയത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിന പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

600 വീടുകൾ ഒഴിപ്പിച്ചു; ജോഷിമഠിൽ കൂടുതൽ വീടുകൾ വിണ്ടു കീറി 

ഡെറാഡൂണ്‍: ഭൂമി വിണ്ടു കീറുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്നും 600 വീടുകൾ ഒഴിപ്പിച്ചതായി ജില്ലാ ഭരണകൂടം. പ്രദേശത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. 

30 ശതമാനത്തോളം പ്രദേശത്തെയാണ് ഭൗമ പ്രതിഭാസം ബാധിച്ചത്. ഇവിടെ നിന്നും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. അതേസമയം ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമാണ്. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. 

കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്. ആളുകളെ ഒഴിപ്പിക്കാന്‍ 1191 പേരെ ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജോഷിമഠിനു പുറത്ത് പീപ്പല്‍കൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തില്‍ അടിയന്തര ധനസഹായമായി നല്‍കിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. 

ദേശീയ ബില്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന. വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന്  പുറത്തേക്ക് ശക്തമായ നീരൊഴുക്ക് എന്നിവ ജോഷിമഠിലെ ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വര്‍ഷമായി ജീവനും കൈയില്‍ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങള്‍.


Share it:

Viral

Post A Comment: