www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1762) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാട്ടാനക്ക് മുമ്പിൽ ബൈക്ക് മറിഞ്ഞു; യാത്രികൻ തെറിച്ചു വീണത് അനക്ക് മുമ്പിൽ

Share it:

man-escaped-from-elephant-munnar-


ഇടുക്കി: കാട്ടാനക്ക് മുന്നിൽ മറിഞ്ഞു വീണ ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നാർ ആനയിറങ്കലിനു സമീപത്ത് ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. കൊച്ചി - ധനുഷ്കോടി ദേശിയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടർ ആനയുടെ മുന്നിൽ പെടുകയായിരുന്നു.  

ആനയെ കണ്ട് ഭയന്നതോടെ സ്കൂട്ടർ മറിഞ്ഞു. ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി. ശങ്കരപാണ്ഡിമെട്ടിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് യാത്രക്കാരൻ രക്ഷപെട്ടത്.

മറ്റൊരു സംഭവത്തിൽ തൃശൂർ മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറയിൽ തേയില തോട്ടത്തിലെ തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മലക്കപ്പാറ സ്വദേശി 55 കാരിയായ ജാനകിയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജാനകിയെ വാൽപ്പാറ ടാറ്റ ഉരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വീണ്ടും കൂട്ട ബലാത്സംഗം; 22 കാരിയെ ഫ്ലാറ്റിലെത്തിച്ച് ജ്യൂസ് കൊടുത്ത് മയക്കി പീഡിപ്പിച്ചു

കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. 

രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 

പൊലീസില്‍ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 


Share it:

Idukki

Mostreaded

Post A Comment: