ന്യൂഡെൽഹി: മധ്യപ്രദേശിൽ ട്രാക്റ്റർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 മരണം. വിജയദശമി ആഘോഷങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്.
വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരിൽ ആറ് പേർ പെണ്‍കുട്ടികളാണ്. 25 പേര്‍ അപകടസമയത്ത് ട്രോളിയിൽ ഉണ്ടായിരുന്നു.
അപകടത്തില്‍ പെട്ട കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ കുട്ടികളുമുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: