തിരുവന്നന്തപുരം: അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവും 1,22,000 രൂപ പിഴയും ശിക്ഷ. പ്രതി ഹസന്‍കുട്ടിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ചാക്കക്ക് സമീപം ഹൈദരാബാദ് സ്വദേശികളുടെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. നാടോടി സംഘത്തിൽപെട്ട കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
ഇടവ സ്വദേശിയായ ഹസന്‍കുട്ടിയെ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.
Join Our Whats App group

Post A Comment: