കൊല്ലം: ബീച്ച് കാണാൻ കാറിൽ പോയ അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസിന്‍റെ ആക്രമണം. കൊല്ലം പരവൂർ തെക്കുംഭാഗം ബീച്ചിലായിരുന്നു സംഭവം. ചൊവ്വാഴ്ച്ച വൈകിട്ടാണ് എഴുകോൺ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കേതിൽ ഷംല, മകൻ സാലു എന്നിവർ ബീച്ചിലെത്തിയത്.
അമ്മയെയും മകനെയും മര്‍ദിക്കുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും ചെയ്തു. ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തിരികെ വരുമ്പോഴായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഒരാള്‍ അസഭ്യം പറയുകയും കമ്പിവടി ഉപയോഗിച്ച് കാറിന്‍റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തത്.
കാറില്‍ നിന്നിറങ്ങിയ സാലുവിനെ കമ്പിവടികൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. ഇത് തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കാനും അക്രമികള്‍ ആവശ്യപ്പെട്ടതായി ഷംല പറഞ്ഞു. ഷംലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അമ്മയ്ക്കും മകനുമെതിരെ ആരോപണവിധേനായ ആളും പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
സംസ്ഥാനത്ത് പാചക വാതക വിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് പാചക വാതക വിലയിൽ വർധനവ്. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂടിയത്. ഗാർഹിക സിലിണ്ടറിന് ഇതോടെ വില 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ ഇന്നത്തെ വില.
പാചകവാതക വില രണ്ടാഴ്ച മുൻപ് 25 രൂപ കൂടിയിരുന്നു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം മാത്രം 370 രൂപ വർധിച്ചു. അതേസമയം, ഇന്ധന വില കുറഞ്ഞു. ഡീസലിനും പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 93.59 രൂപയും ഒരു ലിറ്റർ പെട്രോളിന്‍റെ വില 101.49 രൂപയുമാണ്.
Post A Comment: