www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1589) Mostreaded (1516) Idukki (1506) Crime (1274) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി ജോതിക ഇൻസ്റ്റഗ്രാമിൽ; അക്കൗണ്ട് തുടങ്ങി മൂന്ന് മണിക്കൂറിൽ 13 ലക്ഷം ഫോളോവേഴ്‌സ്

Share it:


ചെന്നൈ: സൂപ്പർ താരം ജോതികയുടെ ഇൻസ്റ്റഗ്രാം പ്രവേശനമാണ് തമിഴ്‌സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. നടൻ സൂര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിന് ഇടവേള നൽകിയ താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാണ്.  

എന്നാൽ സോഷ്യൽ മീഡിയയിൽ അധികം സമയം ചിലവഴിക്കുന്ന ശീലമില്ലായിരുന്നു. ഇപ്പോൾ താരം തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ആരാധകരുടെ പ്രവാഹമാണെന്നാണ് റിപ്പോർട്ട്. അക്കൗണ്ട് തുടങ്ങി മൂന്ന് മണിക്കൂറിനകം 13 ലക്ഷത്തോളം ഫോളോവേഴ്‌സാണുണ്ടായത്. ഇപ്പോൾ ഫോളോവേഴ്‌സിന്‍റെ എണ്ണം 1.5 മില്യൺ കടന്നു. 


അക്കൗണ്ട് തുടങ്ങിയ ജോതിക കാശ്‌മീർ സന്ദർശനത്തിന്‍റെ ചില ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിനു മാത്രം അഞ്ച് ലക്ഷത്തിലേറെ ലൈക്കുകളാണ് ഉണ്ടായിരിക്കുന്നത്. അക്കൗണ്ടിൽ ആകെ നാല് ചിത്രങ്ങൾ മാത്രമാണ് ജോതിക പങ്കുവച്ചിരിക്കുന്നത്. 1.5 മില്യൺ ആളുകൾ ഫോളോ ചെയ്യുന്ന താരം ആകെ ഫോളോ ചെയ്യുന്നത് നാല് പേരെയാണ്. 

ഇതിൽ ഒരാൾ ഭർത്താവ് സൂര്യയാണ്. മറ്റൊരാൾ സൂര്യയുടെ അനുജനും നടനുമായ കാർത്തിക്കും. പിന്നൊന്ന് സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്‍റർടെൻമെന്‍റ്, നാലാമത്തെ ആൾ സൂര്യയുടെ സഹോദരി ബൃന്ദ ശിവകുമാർ എന്നിവരാണ്. ജോതികയുടെ ആദ്യ പോസ്റ്റിലെ ആദ്യ കമന്‍റും ഭർത്താവ് സൂര്യയുടേതാണ്. 


1999ൽ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ചാണ് സൂര്യയും ജ്യോതികയും അടുക്കുന്നത്. 2006 ൽ വിവാഹിതരായ താരങ്ങൾക്ക് രണ്ട് കുട്ടികളാണുള്ളത്. 2007 ഓഗസ്റ്റ് 10 നാണ് മൂത്തമകൾ ദിയയുടെ ജനനം. 2010 ജൂൺ 7 ന് മകൻ ദേവും പിറന്നു. വിവാഹ ശേഷം 2015 ൽ 36 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


സംസ്ഥാനത്ത് പാചക വാതക വിലയിൽ വർധനവ് 

കൊച്ചി: സംസ്ഥാനത്ത് പാചക വാതക വിലയിൽ വർധനവ്. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂടിയത്. ഗാർഹിക സിലിണ്ടറിന് ഇതോടെ വില 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ ഇന്നത്തെ വില.

പാചകവാതക വില രണ്ടാഴ്ച മുൻപ് 25 രൂപ കൂടിയിരുന്നു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം മാത്രം 370 രൂപ വർധിച്ചു. അതേസമയം, ഇന്ധന വില കുറഞ്ഞു. ഡീസലിനും പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 93.59 രൂപയും ഒരു ലിറ്റർ പെട്രോളിന്‍റെ വില 101.49 രൂപയുമാണ്.


Share it:

Entertainment

Gallery

kollywood

Post A Comment: