www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1782) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീരുമേട്ടിൽ വൻ വൈദ്യുതി മോഷണം കണ്ടെത്തി

Share it:



കുട്ടിക്കാനം: മുൻ വൈദ്യുതി ബോർഡ് ജീവനക്കാരന്‍റെയും മകന്‍റെയും അടക്കം വീടുകളിൽ നടത്തിയ പരിശോധനയിൽ വൻ വൈദ്യുതി മോഷണം കണ്ടെത്തി. പള്ളിക്കുന്ന് പോത്തുപാറയിലാണ് മിന്നൽ പരിശോധന നടന്നത്.

മുൻ വൈദ്യുതി ബോർഡ് ജീവനക്കാരന്‍റെയും മകന്‍റെയും വീടുകളിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷ്ടിച്ചുവെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ വീടുകളിൽ രാത്രി വൈകിയും പരിശോധന തുടരുകയാണ്. നിരവധി വീടുകളിൽ ഇത്തരത്തിൽ വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്നാണ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

മൂക്കിനു സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ; യുവതി മരിച്ചു 

സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ എപ്പോഴും ഒരു പടി മുന്നിലാണ്. സിനിമാ നടിമാർ മുതൽ സാധാരണക്കാർ വരെ സൗന്ദര്യം വർധിപ്പിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയാണ് സെലിബ്രിറ്റികളിൽ പലരും സൗന്ദര്യം നിലനിർത്തുന്നത്. ഇത്തരം ശസ്ത്രക്രിയകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുമുണ്ട്. 

ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഷ്യയിൽ മൂക്കിനു സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതിയാണ് മരിച്ചത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്.

ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. ശേഷം ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് ആറ് വർഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

Share it:

Idukki

Post A Comment: