ഇടുക്കി: കട്ടപ്പന പുളിയൻമലയിൽ ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്. വെള്ളിയാഴ്ച്ച രാവിലെ 7.15ഓടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
പാറക്കടവ് സ്വദേശികളായ ഒരു വീട്ടിലെ നാല് പേർക്കാണ് പരുക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടൻമേട് പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: