www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1747) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചി മേയർക്ക് താലിബാൻ ചീഫ് കമാൻഡറുടെ ഭീഷണിക്കത്ത്

Share it:



കൊച്ചി: കൊച്ചി മേയർ എം. അനിൽകുമാറിന് താലിബാൻ നേതാവിന്‍റെ ഭീഷണിക്കത്ത്. ബിൻലാദൻ ഉൾപ്പെടെയുള്ളവരുടെ ചിത്രം പതിപ്പിച്ച കത്താണ് മേയർക്ക് ലഭിച്ചത്. തപാൽ വഴി ലഭിച്ച കത്തിൽ കൊച്ചി കടപ്പുറം വഴി നഗ്നനായി നടത്തിക്കുമെന്നും പത്രമാധ്യമങ്ങളിൽ തന്‍റെ ഫോട്ടോ കണ്ടുപോകരുതെന്നും പറയുന്നുണ്ട്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാൽ രാത്രി ഇരുട്ടടി കിട്ടും. കൈകാലുകൾ അടിച്ച് ഒടിക്കുമെന്നും കത്തിൽ പറയുന്നു.  

ചീഫ് കമാൻഡർ താലിബാൻ, ഫക്രുദീൻ അൽത്താനി എന്ന പേരിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൽ.ഡി.എഫ് പാർലമെന്‍ററി സെക്രട്ടറി ബെനഡിക്റ്റ് ഫെർണാണ്ടസാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

മൂക്കിനു സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ; യുവതി മരിച്ചു 

സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ എപ്പോഴും ഒരു പടി മുന്നിലാണ്. സിനിമാ നടിമാർ മുതൽ സാധാരണക്കാർ വരെ സൗന്ദര്യം വർധിപ്പിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയാണ് സെലിബ്രിറ്റികളിൽ പലരും സൗന്ദര്യം നിലനിർത്തുന്നത്. ഇത്തരം ശസ്ത്രക്രിയകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുമുണ്ട്. 

ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഷ്യയിൽ മൂക്കിനു സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതിയാണ് മരിച്ചത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. 

ശേഷം ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് ആറ് വർഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Share it:

Kerala

Post A Comment: