www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1418) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയുടെ കാൽപാദം പാറയിടുക്കിൽ കുടുങ്ങി

Share it:



തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രത്തിലെ പാറയിടുക്കിൽ യുവതിയുടെ കാൽപാദം കുടുങ്ങി. ഭർത്താവിനൊപ്പം പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കോട്ടയം മണക്കാട് നിന്നുള്ള യുവതിയുടെ കാലാണ് പാറയിടുക്കിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ അപ്പർ സാനിറ്റോറിയത്തിനു സമീപത്തായിരുന്നു സംഭവം.

പാറകൂട്ടങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെയാണ് ഇവിടെ നടക്കേണ്ടത്. ഇതിനിടെ കാൽപാദം പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. കാലിന്‍റെ കുഴ തെറ്റിയതോടെ ഭർത്താവ് പൊലീസിന്‍റെ സഹായം തേടി. തുടർന്ന് പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അരകിലോമീറ്ററോളം ചുമന്നാണ് യുവതിയെ വാഹനത്തിലെത്തിക്കുകയായിരുന്നു. 

ആംബുലന്‍സ് ലഭിക്കാതായതോടെ എസ്‌ഐ എസ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. യുവതിയെ കസേരയില്‍ ഇരുത്തി ചുമന്ന് വാഹനത്തിലെത്തിച്ചു. വിനോദസഞ്ചാരികളും സഹായത്തിനെത്തി. യുവതിയെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Kerala

Post A Comment: