www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗർഭിണിയെ ഭർത്താവ് കുത്തി; യുവതി ആശുപത്രിയിൽ

Share it:



കണ്ണൂർ: ഏഴ് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പയത്താംപറമ്പ് സ്വദേശി പ്രമ്യക്കാണ് കുത്തേറ്റത്. ഇവരുടെ ഭർത്താവ് ഷൈജേഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കുടുംബ വഴക്കിനിടെ ഷൈജേഷ് പ്രമ്യയുടെ കഴുത്തിനു പിൻഭാഗത്ത് കുത്തുകയായിരുന്നു. വ്യാഴാഴ്ച്ച സന്ധ്യയോടെയായിരുന്നു സംഭവം. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.  

കുത്തിയ ശേഷം ഭർത്താവ് വീട്ടിൽ നിന്നും ഓടിരക്ഷപെടുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയവർ രക്തം വാർന്നു കിടന്ന പ്രമ്യയെ ആശുപത്രിയിലെത്തിച്ചു. യുവതി അപകട നിലതരണം ചെയ്‌തിട്ടുണ്ട്. ഷൈജേഷ് ഏറെ നാളായി ഭാര്യ വീട്ടിലാണ് താമസം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം 

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം. 

ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.

Share it:

Crime

Mostreaded

Post A Comment: