ലക്‌നൗ: കോളെജിലെ ക്ലാസ് മുറിയിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലി വിദ്യാർഥിയെ ആക്രമിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്‍റര്‍കോളെജിലെ ക്ലാസ് മുറിയിലേക്കാണ് പുള്ളിപ്പുലി ഓടിക്കയറിയത്.
അപ്രതീക്ഷിതമായി ക്ലാസ് മുറിയിലെത്തിയ പുലി വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. ലക്കിരാജ് സിങ് എന്ന വിദ്യാർഥിക്കാണ് പരുക്കേറ്റത്. മുതുകിൽ പരുക്കേറ്റ ലക്കിരാജിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
അതേസമയം പുള്ളിപ്പുലിയെ തന്ത്രപൂർവം ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വനം-പൊലീസ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി കോളെജിന് വെളിയില്‍ എത്തിച്ചു. കൂട്ടിലടച്ച പുലിയെ കാട്ടില്‍ തുറന്നുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി.
"Man Vs Wild _ the graceful, agile, powerful tendua (leopard) treads into a classroom & will catch a short nap😴😴 before being released to jungle.."
Forest & Police officials rushed for rescue after we got an unusual panic call about leopard frm a college in Chara area #Aligarh pic.twitter.com/XVzSz67u8A
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഒമിക്രോൺ ഇന്ത്യയിൽ
ന്യൂഡെൽഹി: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥീരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് കണ്ടെത്തിയത്. വിദേശത്തു നിന്നും വന്ന 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്ക് രോഗം സ്ഥിരീകരിച്ചതായിട്ടായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66 കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായി കർണാടക സർക്കാർ അറിയിച്ചു. 46 വയസുള്ളയാൾ ഡോക്‌ടറാണെന്നും ഇദ്ദേഹം ബംഗളൂരുവിൽ ചികിത്സയിലാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്റ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്റ്റുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്റ്റുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
Post A Comment: