www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സി.പി.എം ലോക്കൽ സെക്രട്ടറിയെ മൂന്നംഗ സംഘം കുത്തിക്കൊന്നു

Share it:



തിരുവല്ല: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കുത്തി കൊന്നു. പെരിങ്ങയിലാണ് സംഭവം. പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെ മേപ്രാലിൽ വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ ഒന്നിലധികം തവണ കുത്തേറ്റതിന്‍റെ പാടുകളുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. 

വഴിയിൽ കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സന്ദീപിന്‍റെ നെഞ്ചിൽ ഒൻപത് കുത്തുകളേറ്റിട്ടുണ്ട്. കൊലക്ക് പിന്നിൽ ആർ.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഒമിക്രോൺ ഇന്ത്യയിൽ

ന്യൂഡെൽഹി: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥീരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് കണ്ടെത്തിയത്. വിദേശത്തു നിന്നും വന്ന 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്ക് രോഗം സ്ഥിരീകരിച്ചതായിട്ടായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66 കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായി കർണാടക സർക്കാർ അറിയിച്ചു. 46 വയസുള്ളയാൾ ഡോക്‌ടറാണെന്നും ഇദ്ദേഹം ബംഗളൂരുവിൽ ചികിത്സയിലാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.  

നിലവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്റ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്റ്റുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്റ്റുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു. 

ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 

Share it:

Kerala

Post A Comment: