www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാറ്റിൽ വീണ്ടും 10 ഷട്ടർ തുറന്നു; സെക്കന്‍റിൽ 8017.40 ഘന അടി വെള്ളം പെരിയാറിലേക്ക്

Share it:



ഇടുക്കി: പെരിയാർ തീരവാസികളെ ഭീതിയിലാക്കി വീണ്ടും മുല്ലപ്പെരിയാർ അണക്കെട്ടിൽ പത്ത് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 142 അടിയിലെത്തിയതോടെ വൈകിട്ട് 6.30 ഓടെയാണ് തുറന്ന ഷട്ടറുകളുടെ എണ്ണം 10ലേക്ക് ഉ‍യർത്തിയത്. ഇതോടെ സെക്കന്‍റിൽ 8017.40 ഘന അടി ജലമാണ് പെരിയാറ്റിലേക്ക് ഒഴുകുന്നത്. തീര പ്രദേശത്തെ താണ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വൈകിട്ട് തുറന്നു വിട്ട വെള്ളം രാത്രിയോടെ തീര പ്രദേശത്തേക്ക് കയറിയേക്കുമെന്നും ജാഗ്രത വേണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

മുല്ലപ്പെരിയാർ ഡാമിലും വൃഷ്ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. അടിയന്തിര സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിർഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള പശുമല, എ.വി.ടി (കടശ്ശിക്കാട് മാട്ടുപെട്ടി ഡിവിഷൻ ഉൾപ്പെടെയുള്ള) എല്ലാ എസ്റ്റേറ്റ് ഉടമസ്ഥതയിലുമുള്ള റോഡുകളിലും ഇടവഴികളിലും ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ഗേറ്റുകൾ തുറന്നു കൊടുക്കണമെന്ന് ജില്ലാ കലക്ടർ ഉടമകൾക്കും ബന്ധപ്പെട്ട അധികൃതർക്കും നിർദ്ദേശം നൽകി. 

പ്രതിബന്ധങ്ങൾ ആയി നിൽക്കുന്ന കമ്പിവേലിയും മറ്റും നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട എസ്റ്റേറ്റ് മാനേജർമാർക്ക്   നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പാക്കുന്നതിന് പീരുമേട് തഹസിൽദാർ, പീരുമേട് ഡിവൈ.എസ്.പി. എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഒമിക്രോൺ ഇന്ത്യയിൽ

ന്യൂഡെൽഹി: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥീരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് കണ്ടെത്തിയത്. വിദേശത്തു നിന്നും വന്ന 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്ക് രോഗം സ്ഥിരീകരിച്ചതായിട്ടായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66 കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായി കർണാടക സർക്കാർ അറിയിച്ചു. 46 വയസുള്ളയാൾ ഡോക്‌ടറാണെന്നും ഇദ്ദേഹം ബംഗളൂരുവിൽ ചികിത്സയിലാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്റ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്റ്റുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്റ്റുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു. 

ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 

Share it:

Kerala

Post A Comment: