കോട്ടയം: കൈക്കൂലി കേസിൽ അന്വേഷണം നടത്തിയ വിജിലൻസ് ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസറുടെ വീട്ടിൽ കണ്ടെത്തിയ സംഭവങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ജില്ലാ ഓഫീസർ എ.എം. ഹാരീസാണ് കൈക്കൂലി വാങ്ങിയ പണം കൊണ്ട് അത്യാഡംബര ജീവിതം നയിക്കുന്നതിനിടെ പിടിയിലായിരിക്കുന്നത്. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരീസ് പിടിയിലായത്.
തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. 16 ലക്ഷം രൂപയാണ് ഇയാൾ ആലുവയിലെ ഫ്ലാറ്റിൽ ഒളിപ്പിച്ചിരുന്നത്. ഇതിനു പുറമേ 18 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീട്, പന്തളത്ത് 33 സെന്‍റ് സ്ഥലം എന്നിവയും സ്വത്തുവകകളായുണ്ട്. ആലുവയിലെ ഫ്ലാറ്റിൽ പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനറ്റിലുമാണ് പണം ഒളിപ്പിച്ചിരുന്നത്. 50,000 കെട്ടുകളാക്കി തിട്ടപ്പെടുത്തിയ നിലയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
അവിവാഹിതനായ ഇയാൾ കൈക്കൂലി വാങ്ങിയ പണം കൊണ്ട് 10 ഓളം വിദേശരാജ്യങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. അതേസമയം ഇയാളുടെ വിദേശ യാത്രകൾ പലതും ലൈംഗികത തേടിയുള്ളവയായിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. സെക്‌സ് ടൂറിസം വ്യാപകമായ രാജ്യങ്ങളിലും ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ട്.
ജർമനി, വിയറ്റ്‌നാം, യുക്രൈൻ, മലേഷ്യ, പട്ടായ തുടങ്ങിയ രാജ്യങ്ങളിലും ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ട്. ഇയാളുടെ ഫോണിൽ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരുമായുള്ള വില പേശലടക്കം മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വ്യഭിചാര ശാലകളിലാണ് ഇയാൾ പണം ധാരാളമായി ചിലവഴിച്ചിരുന്നതെന്നും സൂചനയുണ്ട്.
ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. നേരത്തെ വിജിലൻസിൽ പരാതി നൽകിയ ശേഷമാണ് വ്യവസായി പണം കൈമാറിയത്. ഈ സമയത്ത് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം
കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം.
ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.
Post A Comment: